ദുരഭിമാനക്കൊല, കാണാതായ പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പ്രതികൾ

ബെംഗളൂരു: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് കാണാതായ പെണ്‍കുട്ടി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതേ വിഷം നല്‍കിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പോലീസിന് മൊഴി നൽകി.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വിജയപുര എസ്‌പി ആനന്ദ് കുമാര്‍ അറിയിച്ചു.

യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് ചാക്കുകളിലായി ഇരുവരുടേയും മൃതദേഹങ്ങള്‍ കൃഷ്‌ണ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയേയും ബന്ധുക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തുവെന്ന് പ്രതികള്‍ വെളിപ്പെടുത്തി. സംഭവദിവസം പെണ്‍കുട്ടിയുടെ അച്ഛന്‍ ഇരുവരെയും ഒരുമിച്ച്‌ കാണുകയും ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിച്ച്‌ ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ അതേ വിഷം നല്‍കിയാണ് യുവാവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിന് ശേഷം രണ്ട് മൃതദേഹങ്ങളും ചാക്കില്‍ക്കെട്ടി കൃഷ്‌ണ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts