ഡെലിവറി ബോയ് ആയി മാറിയ റൗഡി ബൈയപ്പനഹള്ളിയിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: ശനിയാഴ്ച രാത്രി കിഴക്കൻ ബെംഗളൂരുവിലെ ബൈയപ്പനഹള്ളിയിൽ 29കാരനായ ഡെലിവറി ബോയ് കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പേരുള്ള രാഹുൽ ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ ചരിത്രരേഖാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജയിൽ മോചിതനായ ഇയാൾ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാരായ അരുണും സത്യവേലുവും സഹ ഓട്ടോ ഡ്രൈവർമാരും രാഹുലിന്റെ സുഹൃത്തുക്കളുമായ രവി, മുരുകൻ എന്നിവരുമായി യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. രാഹുൽ അരുണിനെ ഫോണിൽ വിളിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ…

Read More

മുത്തശ്ശിയെ കൊലപ്പെടുത്തി, അമ്മയും മകനും 5 വർഷത്തിന് ശേഷം അറസ്റ്റിൽ

ബെംഗളൂരു: താൻ കൊടുത്ത ഭക്ഷണം കഴിക്കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുവർഷങ്ങൾക്ക് ശേഷം അമ്മയും മകനും ബെംഗളൂരു പോലീസിൻറെ പിടിയിൽ. സംഭവത്തിൽ പ്രതികളായ ശശികല (46), മകൻ സഞ്ജയ് (26) എന്നിവരെ മഹാരാഷ്‌ട്രയിലെ കോലാപ്പൂരിൽ വച്ച് കെങ്കേരി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ വസന്തിന്റെ സംഘമാണ് പിടികൂടിയത്. കൊലപാതകം പുറത്തറിയാതിരിക്കാൻ രക്ഷപ്പെട്ട് ഒളിച്ചുകഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. സഞ്ജയ് വാങ്ങി വന്ന ഗോബിമഞ്ചുരി കഴിക്കാൻ മുത്തശ്ശി ശാന്തകുമാരി വിസമ്മതിക്കുകയും ഭക്ഷണം ഇയാൾക്കുനേരെ അറിയുകയും ചെയ്‌തു. ഇതേത്തുടർന്ന് സഞ്ജയും മുത്തശ്ശിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെ കോപാകുലനായ സഞ്ജയ് അടുക്കളയിൽ…

Read More

മതം മാറിയ യുവതിയെ കഴുത്തറത്ത് കൊന്നു, പ്രതികൾ കീഴടങ്ങി

ബെംഗളൂരു: അടുത്തിടെ സ്വന്തം മതം വിട്ട് മറ്റൊരു മതം സ്വീകരിച്ച യുവതിയെ മൂന്നംഗ സംഘം  കഴുത്തറുത്തു കൊന്നു. ഗഡഗിലെ മുളഗുണ്ട നകയ്ക്ക് സമീപംവച്ചാണ് മൂന്നംഗ സംഘം യുവതിയെ വെട്ടിയും കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി ആണ് കൊല്ലപ്പെട്ടത്.ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. ശോഭ ലമാനി അടുത്തിടെയാണ് മത പരിവര്‍ത്തനം നടത്തി മീനാസ് ബെഫാരി എന്ന പേര് സ്വീകരിച്ചത്. മറ്റൊരു സമുദായത്തിലേക്ക് മതം മാറിയതിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.…

Read More

അച്ഛനെ മകൻ മൺവെട്ടികൊണ്ട് അടിച്ചു കൊന്നു

death murder

ബെംഗളൂരു: കൃഷിപ്പണി ശരിയായി ചെയ്തില്ലെന്ന് ആരോപിച്ച്‌ വഴക്കുപറഞ്ഞ അച്ഛനെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു കാടുഗോഡിക്ക് സമീപത്തെ കാജിസൊന്നെഹള്ളിയിലാണ് സംഭവം നടന്നത്. എന്‍. ചന്നബസവരാജു എന്ന 56 കാരൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രാകേഷ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. ചന്നബസവരാജുവിന്റെ കുടുംബത്തിന് ഗ്രാമത്തില്‍ മൂന്നേക്കര്‍ കൃഷിയിടമുണ്ട്. ചന്നബസവരാജുവും മകന്‍ രാകേഷ് കുമാറും ചേര്‍ന്നാണ് ഈ കൃഷിയിടം നോക്കിനടത്തിയിരുന്നത്. കഴിഞ്ഞദിവസം രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബസവരാജു രാകേഷിനെ വഴക്കുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നാണ്…

Read More

ഡോക്ടറായ കാമുകനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ പ്രതിഭ, സുഷിൽ, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു, പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഡോക്‌ടറായ വികാസിനെയാണ് സംഘം കൊലപ്പെടുത്തിയത്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുക്രൈനിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവിൽ എത്തുകയായിരുന്നു. ബെംഗളൂരുവിൽ എച്ച്.എസ്.ആർ. ലേഔട്ട് കമ്പനിയിൽ ആർകിടെക്ചറായി…

Read More

വാക്കുതർക്കം; ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ നോർത്ത് ഡിവിഷൻ പോലീസ് പരിധിയിൽ ഞായറാഴ്ച രാത്രി രണ്ട് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. പീനിയ പരിധിയിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ നിസാര പ്രശ്നത്തിന്റെ പേരിൽ ഏറ്റുമുട്ടി. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ജാലഹള്ളി ക്രോസിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അജയ് സുഹൃത്ത് സിദ്ദിഖിനെ (23) കത്തി ഉപയോഗിച്ച് മൂന്ന് തവണ കുത്തിയത്. സിദ്ദിഖിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ജാലഹള്ളി ക്രോസിന് സമീപം അജയ് ഓട്ടോ പാർക്ക് ചെയ്ത് യാത്രക്കാരെ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് സൂചന. ആർടി നഗറിൽ താമസിക്കുന്ന സിദ്ദിഖ്…

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതക അന്വേഷണം, 32 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ എൻഐഎ തിരച്ചിൽ നടത്തി. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. പുത്തൂർ, സുള്ള്യ, കടബ താലൂക്കുകളിലെ 32 ഓളം ഇടങ്ങളിലാണ് എൻഐഎ സംഘം ഒരേസമയം തിരച്ചിൽ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും പ്രതികളുമായി ബന്ധമുള്ള ആളുകളുടെയും വീടുകൾ കണ്ടെത്തിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.  സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അബ്ദുൾ കബീർ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം. കേസിൽ…

Read More

പെൺകുട്ടികളെ എത്തിച്ചു നൽകിയില്ല, തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ചെന്നൈ: വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ ഭാസ്കരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്ന വിരുഗമ്പാക്കം സ്വദേശി ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്കരന്റെ മൃതദേഹമാണ് ശനിയാഴ്ച കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ…

Read More

തമിഴ് ചലച്ചിത്ര നിർമാതാവ് കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മാതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാതാവ് ഭാസ്കരൻ ആണ് കൊല്ലപ്പെട്ടത്. ചിന്മയ നഗറിലെ കനാലിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടങ്ങിയ ബാഗ് തൊഴിലാളികളാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭാസ്കരന്‍ രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. നുങ്കമ്പക്കത്തെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പോയ ഭാസ്കരന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാസ്കരന്‍റെ കാറും പോലീസ്…

Read More

മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി

ചെന്നൈ: മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമണികണ്ഠനാണ് മരിച്ചത്. തന്റെ മക്കളേക്കാൾ ബാലമണികണ്ഠൻ പഠനത്തിൽ മികവ് കാട്ടിയതിനാണ് അമ്മ ഈ പ്രവർത്തി ചെയ്തത്. ബാലമണികണ്ഠൻ പഠിച്ചിരുന്ന ക്ലാസിലെ രണ്ടാം സ്ഥാനം കാരിയുടെ അമ്മ വിക്ടോറിയ സകയാണിയാ കേസിലെ പ്രതി. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ നെഹ്‌റു നഗരത്തിലെ സ്വകാര്യ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാലമണികണ്ഠൻ. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടി ചർദ്ദിക്കുകയും അവശനാവുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More
Click Here to Follow Us