പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.മൈസൂരുവിലെ ഹുൻസൂർ റോഡിലാണ് സംഭവം. വിദ്യാർത്ഥിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി കൂടുതലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയാണ് . പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു. അപൂർവയും കാമുകനായ ഹിങ്കൽനിവാസിയും ഓഗസ്റ്റ് 29-ന് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും…

Read More

പിറന്നാൾ ദിനത്തിൽ ആട് മോഷണം , വഴക്കു പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി

രാജസ്ഥാൻ : പിറന്നാൾ ദിനത്തിൽ ആടിനെ മോഷ്ടിച്ചു. തുടർന്നുള്ള തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ജലവാറിലെ സുനൽ പോലീസ് പരിധിയിലെ സെൻലിയ ഗ്രാമത്തിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ പണം നൽകാൻ  വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി.…

Read More

വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു, ട്രാൻസ്ജെൻഡർ ആണെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്തി

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഇന്‍ഡോറിൽ ട്രാന്‍സ്‌ജെന്‍ഡറെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സോയ കിന്നര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസില്‍ ഖജ്റാന സ്വദേശിയായ നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇന്‍ഡോറിലെ സ്‌കീം നമ്പര്‍ 134 ഏരിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോയയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം കിട്ടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന പോലീസിന് ലഭിച്ചത്. ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗം കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്‌തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 മുതലാണ് സോയയെ…

Read More

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

ബെംഗളൂരു: കെആർ പുരം ടിസി പാളയയിലെ വസതിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ 34 കാരനായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെന്റ് ഷാമിയാന ഹൗസ് നടത്തുന്ന ജോൺ സുപ്രീതാണ് ഭാര്യ നാൻസി ഫ്ലോറയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സുപ്രീത് സംശയിച്ചിരുന്നതായും ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നതായും പോലീസ് പറഞ്ഞു. ദമ്പതികൾ അവരുടെ വീടിന്റെ ഒന്നാം നിലയിലും സുപ്രീതിന്റെ മാതാപിതാക്കൾ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. വൈകുന്നേരം ആറ് മണിക്ക് ഒന്നാം നിലയിൽ  നിന്ന് കുട്ടികളുടെയും മുത്തശ്ശിയുടെയും നിലവിളി കേട്ടപ്പോഴാണ് കൊലപാതക…

Read More

മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : മൂന്നര വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൊഡ്ഡനക്കുണ്ടി സ്വദേശിനി ഗായത്രി ദേവി ആണ് മകൾ സംയുക്തയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങിയ ഭർത്താവ് ആണ് യുവതിയെ ആത്മഹത്യയിൽ നിന്നും തടഞ്ഞത്. ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കും ജീവൻ രക്ഷിക്കാൻ ആയില്ല. ഗായത്രിയുടെ നിലയും ഗുരുതരമാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

കൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുമതി; പോലീസുകാർക്കെതിരെ കേസ്

ബെംഗളൂരു: കൊലക്കേസ് പ്രതിക്ക് കാമുകനൊപ്പം സ്വകാര്യ ലോഡ്ജിൽ താമസിക്കാൻ പോലീസ് സൗകര്യമൊരുക്കുന്ന ഞെട്ടിക്കുന്ന സംഭവം കർണാടകയിലെ ധാർവാഡ് നഗരത്തിൽ പുറത്തുവന്നു. കൊലപാതകക്കേസിലെ പ്രതിയായ ബച്ചാ ഖാനെ ശനിയാഴ്ച ധാർവാഡിലെ കോടതിയിൽ ഹാജരാക്കാൻ ബല്ലാരി പോലീസ് കൊണ്ടുവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകുന്നതിന് മുമ്പ് പോലീസ് പ്രതിയെ കാമുകനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കാൻ അനുവദിച്ചു. പോലീസുകാരും സ്ഥലത്ത് കാവൽ നിന്നിരുന്നതായി ഇവരെ പിടികൂടിയ പോലീസ് സംഘം അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എത്തിയ ബച്ച ഖാന്റെ കാമുകൻ ബച്ചയ്ക്കായി നേരത്തെ മുറിയിൽ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ഹുബ്ബള്ളി…

Read More

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളായ 12 പേരുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടേതാണ് നടപടി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 13 പേര്‍ കേസില്‍ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം മതതീവ്രവാദം ലക്ഷ്യമിട്ടെന്ന് എൻഐഎ

ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് എന്നാണ് എൻഐഎ റിപ്പോർട്ട് . ജൂലൈ മാസത്തിൽ ആണ് നെട്ടാരുവിലെ സജീവ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. തുടരെയുള്ള 3 കൊലപാതകങ്ങളിലൂടെ പ്രദേശത്ത് തീവ്രവാദം വളർത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് എൻഐഎ പറഞ്ഞു.

Read More

ബെറ്റ് വച്ച 500 രൂപ നൽകിയില്ല, സുഹൃത്തിന്റെ തല വെട്ടിയെടുത്ത് കൊലപ്പെടുത്തി

suicide

ഗുവാഹത്തി : ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500 രൂപ നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പോലീസിൽ കീഴടങ്ങി. അസം സോണിപൂര്‍ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഫുട്ബോള്‍ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോല്‍ക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാള്‍ 500 രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴി‌ഞ്ഞപ്പോള്‍ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് തുനിരാം…

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, കോഴികച്ചവട കുത്തക തകർത്തതിന്റെ പകയെന്ന സംശയം ബലപ്പെടുന്നു 

ബെംഗളൂരു: ചിക്കന്‍ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കോഴിക്കച്ചവടത്തിലെ കുത്തക ചോദ്യം ചെയ്തതിലെ പകയെന്ന സംശയം ബലപ്പെടുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അലോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണ ഇറച്ചിബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് കൂടിയുള്ള സംശയം പ്രകടിപ്പിക്കുന്നത്. “ബെല്ലാരിയില്‍ ആറ് കോഴിക്കടകളാണ് ഉള്ളത്. ഇതെല്ലാം നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച്‌ ഈയിടെ കോഴിക്കച്ചവടം സ്വന്തമായി ആരംഭിയ്ക്കുകയായിരുന്നു പ്രവീണ്‍ നെട്ടാരു. ഇത് അവരുടെ കുത്തകയെ വെല്ലുവിളിക്കലായി. പ്രവീണിന്‍റെ സുഹൃത്തായ ദിനേഷ് ഹെഗ്…

Read More
Click Here to Follow Us