ബെറ്റ് വച്ച 500 രൂപ നൽകിയില്ല, സുഹൃത്തിന്റെ തല വെട്ടിയെടുത്ത് കൊലപ്പെടുത്തി

suicide

ഗുവാഹത്തി : ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500 രൂപ നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പോലീസിൽ കീഴടങ്ങി.

അസം സോണിപൂര്‍ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഫുട്ബോള്‍ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോല്‍ക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാള്‍ 500 രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴി‌ഞ്ഞപ്പോള്‍ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് തുനിരാം ആയുധം ഉപയോഗിച്ച്‌ ഹേംറാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം വെട്ടിയ തലയുമായി രംഗപ്പാറ പോലീസ് സ്റ്റേഷനിലെത്തിയ തുനിരാം പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts