സിൻസിനാറ്റി ഓപ്പണിൽ സെറീനയും എമ്മ റാഡുക്കാനുവും ഏറ്റുമുട്ടും

ഒഹിയോ: സിൻസിനാറ്റി ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു സെറീന വില്യംസിനെ നേരിടും. സിൻസിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 കളിക്കാരിൽ ലോക ഒന്നാം നമ്പർ താരം ഇഗാ ഷ്വാന്‍ടെക് ആണ് ടോപ് സീഡ്.
ഓഗസ്റ്റ് 15നാണ് സിൻസിനാറ്റിയിൽ സെറീന വില്യംസിന്‍റെ ആദ്യ മത്സരം. ഇതാദ്യമായാണ് സെറീനയും 19 കാരിയായ എമ്മ റാഡുക്കാനുവും നേർക്കുനേർ വരുന്നത്. നാഷണൽ ബാങ്ക് ഓപ്പണിൽ രണ്ടാം റൗണ്ടിൽ സെറീന വീണിരുന്നു.
ഈ വർഷം മൂന്ന് മത്സരങ്ങളാണ് സെറീന കളിച്ചത്. 12 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വൈൽഡ് കാർഡായി വിംബിൾഡണിൽ തിരിച്ചെത്തിയത്. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2021 ഫ്രഞ്ച് ഓപ്പണിന് ശേഷം ഈ ആഴ്ച കനേഡിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നേടിയ ജയം മാത്രമാണ് സെറീനയുടെ പേരിലുള്ളത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts