ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു 

ബെംഗളൂരു: കര്‍ണാടകയില്‍ കുടുംബകോടതിയില്‍ വച്ച്‌ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ ഏഴ് വര്‍ഷത്തെ ദാമ്പത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം…

Read More

വാടക കെട്ടിടത്തിൽ 80 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എച്ച്‌എസ്‌ആർ ലേഔട്ടിലെ നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ  എൺപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. വിലപിടിപ്പുള്ള ചില വസ്തുക്കൾ സംഭവസ്ഥലത്ത് നിന്നും കാണാതായതിനാൽ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജയശ്രീ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മറ്റ് മൂന്ന് നിലകൾ വാടകയ്ക്ക് നൽകിയിരുന്നു. പതിവ് പോലെ ജയശ്രീയെ പുറത്ത് കാണാതെ വന്നതോടെ വാടകക്കാരിലൊരാൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ഇവർ അകത്തേക്ക് കയറിയപ്പോൾ ജയശ്രീ ഹാളിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത് . ഉടൻ അവർ മറ്റ് അയൽവാസികളെ അറിയിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും…

Read More

കോടതി വളപ്പിൽ ഭാര്യയെ തല അറുത്ത് കൊന്നു

ബെംഗളൂരു: കോടതി വളപ്പിൽ യുവാവ്ത ഭാര്യയെ തല അറുത്ത് കൊലപ്പെടുത്തി. ഹസൻ ഹോളെനരസിപുര സ്വദേശി ചൈത്രയാണ് കൊല്ലപ്പെട്ടത്. 7 വർഷം മുൻപ് വിവാഹിതർ ആയ ഇവർ വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് കോടതിയിൽ എത്തിയത്. പ്രതി ശിവകുമാർ ഇവരുടെ കുഞ്ഞിനേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കണ്ടു നിന്നവർ ഇടപ്പെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.

Read More

യുവമോർച്ച നേതാവിന്റെ കൊലപാതക കേസിൽ 3 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: കർണാടക യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസർകോട് നിന്നും മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഷിഹാബ്, റിയാസ്, ബഷീർ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റ്ചെയ്യപെട്ടവരുടെ എണ്ണം പത്തായി. പ്രതികളെ കാസർകോട്ടിൽ നിന്ന് പിടികൂടിയതായി മംഗളൂരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് കുമാർ അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനിരിക്കെയാണ് സംസ്ഥാന പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട…

Read More

ഭാര്യയെ ഭർത്താവ് വെടിവച്ചു കൊന്നു

ബെംഗളൂരു: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മൈസൂർ കുശാൽനഗർ സ്വദേശി സുഷമയാണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഗോപാൽ കൃഷ്ണൻ സുഷമയുടെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. ഇവരുടെ ഭർത്താവായ ഗോപാൽ കൃഷ്ണനെ മടിക്കേരി റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

Read More

24 കാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്‌ : ചിറ്റിലഞ്ചേരി കൊന്നല്ലൂരില്‍ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. കോന്നല്ലൂര്‍ സ്വദേശി സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. സ്വന്തം വീട്ടില്‍ത്തന്നെയാണ് സൂര്യപ്രിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം സ്റ്റേഷനിലെത്തി സൂര്യപ്രിയയെ താന്‍ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സൂര്യപ്രിയയും സുജീഷും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നും ഇതായിരിക്കാം കൃത്യം നടത്താന്‍ കാരണമെന്നുമാണ് സൂചന. ഡി…

Read More

വിവാഹത്തിന് സമ്മതിച്ചില്ല, കാമുകനെ കൊന്ന് ട്രോളിയിലാക്കിയ യുവതി പിടിയിൽ

ഗാസിയാബാദ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പോലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് അറസ്റ്റിലായത്. ഫിറോസ് അലി എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് : നാലു വര്‍ഷം മുന്‍പ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പോലീസ് ബാഗു…

Read More

കള്ളനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും പിടിയിൽ

ബെംഗളൂരു: കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് 51കാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെയും മകനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കരുണാകരൻ, കൂടാതെ മകൻ ശ്രീനിവാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. യെലഹങ്കയിലെ മാരുതി നഗറിൽ താമസിക്കുന്ന ബിഹാർ സ്വദേശി അമർനാഥ് എന്ന മേസൺ ആണ് മരിച്ചത്. കരുണാകരൻ ബാഗലൂരിലെ ദ്വാരകാനഗറിൽ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ രണ്ട് തവണ കടയിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു, അച്ഛനും മകനും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രണ്ട് തവണയും ഒരേ വ്യക്തിയാണ് മോഷണം…

Read More

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊന്നു, ഭർത്താവ് അറസ്റ്റിൽ 

ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക  തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇന്റർനെറ്റിൽ നിന്നും വീഡിയോകളിൽ നിന്നും പ്രചോദിതനായി ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീനയുടെ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ്…

Read More

യുവതികളെ തല അറുത്ത് കൊന്ന കേസ്, നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി 

ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്. തന്നെ ലൈം​ഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ…

Read More
Click Here to Follow Us