യുവമോർച്ച നേതാവിന്റെ കൊലപാതക കേസിൽ 3 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: കർണാടക യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസർകോട് നിന്നും മൂന്ന് പേർ കൂടി അറസ്റ്റിൽ.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഷിഹാബ്, റിയാസ്, ബഷീർ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റ്ചെയ്യപെട്ടവരുടെ എണ്ണം പത്തായി.

പ്രതികളെ കാസർകോട്ടിൽ നിന്ന് പിടികൂടിയതായി മംഗളൂരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് കുമാർ അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനിരിക്കെയാണ് സംസ്ഥാന പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ആവശ്യപ്പെടുമെന്ന് എഡിജിപി അറിയിച്ചു. കേസുമായി ബന്ധമുള്ളവർക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ വാറണ്ട് പുറത്തിറക്കും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts