ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊന്നു, ഭർത്താവ് അറസ്റ്റിൽ 

ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക  തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

ഇന്റർനെറ്റിൽ നിന്നും വീഡിയോകളിൽ നിന്നും പ്രചോദിതനായി ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീനയുടെ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ അണിയറക്കഥ ചുരുളഴിഞ്ഞത്. കടം പെരുകിയതോടെ അതിൽനിന്ന് രക്ഷപ്പെടാൻ വഴി തേടി ഇയാൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്തതായി പോലീസ് കണ്ടെത്തി. ഇതിൽ ധാരാളം വീഡിയോകളും ഇയാൾ കണ്ടു. ഇതിൽ ചില വിഡിയോകളിൽനിന്ന് പ്രചോദിതനായ ഇയാൾ ഭാര്യയ്ക്ക് ഇൻഷുറൻസ് എടുത്തശേഷം കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് മീന നൽകിയ പരാതിയിൽ പറയുന്ന നാലുപേരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് സംശയമുന ഭർത്താവിലേക്കു നീണ്ടത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ  സഹായിച്ച ഒരു സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു പേർ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts