ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു 

ബെംഗളൂരു: കര്‍ണാടകയില്‍ കുടുംബകോടതിയില്‍ വച്ച്‌ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ ഏഴ് വര്‍ഷത്തെ ദാമ്പത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു. കോടതി സമുച്ചയത്തിനുള്ളില്‍ ഇയാള്‍ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഗാര്‍ഹിക പീഡനത്തിന് ശിവകുമാറിന്റെ പേരില്‍ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നതായും ഹാസനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts