പിറന്നാൾ ദിനത്തിൽ ആട് മോഷണം , വഴക്കു പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി

രാജസ്ഥാൻ : പിറന്നാൾ ദിനത്തിൽ ആടിനെ മോഷ്ടിച്ചു. തുടർന്നുള്ള തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ കൊലപ്പെടുത്തിയത്.

തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദാരുണ സംഭവം.

കഴിഞ്ഞ ദിവസം ജലവാറിലെ സുനൽ പോലീസ് പരിധിയിലെ സെൻലിയ ഗ്രാമത്തിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ പണം നൽകാൻ  വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി.

  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!

തുടർന്ന് വീട്ടിൽ വളർത്തുന്ന ആടുകളിൽ ഒന്നിനെ എടുത്തുകൊണ്ട് പോയി ഇയാൾ 5000 രൂപയ്ക്ക് വിറ്റു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച വിദ്യാർത്ഥി രാത്രി വീട്ടിൽ മടങ്ങിയെത്തി. ആടിനെ വിറ്റതറിഞ്ഞ് അമ്മ മകനെ ശകാരിച്ചു. ദേഷ്യം വന്ന മകൻ കൈയിൽ കിട്ടിയ ചുറ്റിക കൊണ്ട് അമ്മയുടെ തലയിൽ അടിച്ചു. മേഘ്‌വാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.

പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ജോലി കഴിഞ്ഞ് പിതാവ് ബലറാം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നേരെ പോലീസിൽ പരാതി നൽകി. മൃതദേഹം തകരപ്പെട്ടിയിൽ നിന്ന് പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കൾക്കുമായി പോലീസ് തെരച്ചിൽ നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
[masterslider id="10"]

Related posts