വാക്കുതർക്കം; ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ നോർത്ത് ഡിവിഷൻ പോലീസ് പരിധിയിൽ ഞായറാഴ്ച രാത്രി രണ്ട് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. പീനിയ പരിധിയിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ നിസാര പ്രശ്നത്തിന്റെ പേരിൽ ഏറ്റുമുട്ടി. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ജാലഹള്ളി ക്രോസിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അജയ് സുഹൃത്ത് സിദ്ദിഖിനെ (23) കത്തി ഉപയോഗിച്ച് മൂന്ന് തവണ കുത്തിയത്. സിദ്ദിഖിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം

ജാലഹള്ളി ക്രോസിന് സമീപം അജയ് ഓട്ടോ പാർക്ക് ചെയ്ത് യാത്രക്കാരെ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് സൂചന. ആർടി നഗറിൽ താമസിക്കുന്ന സിദ്ദിഖ് ഓട്ടോ സ്റ്റാൻഡിലെത്തിയപ്പോൾ കുടിവെള്ളം ആവശ്യപ്പെടുകയും വാക്കുതർക്കം ഉണ്ടാവും ചെയ്തു. പരാമർശത്തിൽ ക്ഷുഭിതനായ അജയ് സിദ്ദിഖുമായി വഴക്കിട്ടു, തർക്കം മൂർച്ഛിച്ചപ്പോൾ അജയ് സിദ്ദിഖിനെ കുത്തുകയായിരുന്നു. പോലീസ് അജയനെ അറസ്റ്റ് ചെയ്തു, പീനിയ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts