മതം മാറിയ യുവതിയെ കഴുത്തറത്ത് കൊന്നു, പ്രതികൾ കീഴടങ്ങി

ബെംഗളൂരു: അടുത്തിടെ സ്വന്തം മതം വിട്ട് മറ്റൊരു മതം സ്വീകരിച്ച യുവതിയെ മൂന്നംഗ സംഘം  കഴുത്തറുത്തു കൊന്നു.

ഗഡഗിലെ മുളഗുണ്ട നകയ്ക്ക് സമീപംവച്ചാണ് മൂന്നംഗ സംഘം യുവതിയെ വെട്ടിയും കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി ആണ് കൊല്ലപ്പെട്ടത്.ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ശോഭ ലമാനി അടുത്തിടെയാണ് മത പരിവര്‍ത്തനം നടത്തി മീനാസ് ബെഫാരി എന്ന പേര് സ്വീകരിച്ചത്. മറ്റൊരു സമുദായത്തിലേക്ക് മതം മാറിയതിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഗഡഗിലെ രാധാകൃഷ്ണന്‍ നഗറില്‍ താമസിച്ചിരുന്ന മീനാസ് ബേക്കറിയില്‍നിന്ന് ഭക്ഷണം വാങ്ങി പുറത്തേക്ക് വരുന്നതിനിടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ നേരിട്ട് പോലീസില്‍ പോയി കീഴടങ്ങുകയായിരുന്നു . ഗദഗ്ഷഹര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts