വാക്കു തർക്കം, ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

death murder

ബെംഗളൂരു: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കര്‍ണാടക ദേവനഗിരിയിലെ ആര്‍ക്കെ ഹെഡ്‌ജ് നഗറിര്‍ ഞായറാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. 70 വയസുള്ള ഷക്കീരബാനുവാണ് ഭര്‍ത്താവായ ചമന്‍ സാബിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

50 വര്‍ഷമായി ഇരുവരും ഒരുമിച്ച്‌ ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മാതാപിതാക്കന്‍മാരില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. മേസ്‌തിരിയായി ജോലി ചെയ്‌തു വരികയായിരുന്ന ചമനെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കള്‍ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ഞായറാഴ്‌ച ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ദേവനഗിരി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചു. പ്രതിയായ വൃദ്ധനെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts