വാക്കു തർക്കം, ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

death murder

ബെംഗളൂരു: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കര്‍ണാടക ദേവനഗിരിയിലെ ആര്‍ക്കെ ഹെഡ്‌ജ് നഗറിര്‍ ഞായറാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. 70 വയസുള്ള ഷക്കീരബാനുവാണ് ഭര്‍ത്താവായ ചമന്‍ സാബിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 വര്‍ഷമായി ഇരുവരും ഒരുമിച്ച്‌ ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മാതാപിതാക്കന്‍മാരില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. മേസ്‌തിരിയായി ജോലി ചെയ്‌തു വരികയായിരുന്ന ചമനെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കള്‍ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്‌ച ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന്…

Read More
Click Here to Follow Us