ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലിയാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷനിൽ എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Read More

ക്രിപ്റ്റോ കറൻസി തട്ടിപ്പ് മലയാളി അറസ്റ്റിൽ

ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ്‌ തട്ടിയെടുത്തത്. പലരില്‍നിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കല്‍ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതില്‍ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.

Read More

16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ

ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Read More

ജിമ്മിൽ വ്യായാമത്തിനിടെ പെൺകുട്ടിയ്ക്ക് നേരെ അതിക്രമം, മലയാളി പ്രിൻസിപ്പൽ അറസ്റ്റിൽ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ എബ്രഹാം ആണ്‌ അറസ്റ്റിലായത്‌. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട്‌ പോലീസ്‌ ആണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക്‌ വിളിച്ചുവരുത്തി ജോര്‍ജ്ജ്‌ എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ പരാതി. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ്‌ കൂടിയാണ്‌ അറസ്റ്റിലായ ജോര്‍ജ്‌ എബ്രഹാം. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി…

Read More

എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: എയര്‍ഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട് മലയാളി യുവാവ് കസ്റ്റഡിയിൽ. 28കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് പോലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശിയാണ് ആദേശെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…

Read More

ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം, മലയാളി അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

ബെംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപ്പാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് കടയിൽ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ആൾ ഇന്ത്യ കെ.എം.സി.സി രാമമൂർത്തി ഏരിയ ജോയിന്റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ കോർഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആർ.പുരത്തെ മോഡേൺ എസ്സെൻസ് സ്റ്റോർ ഉടമയാണ്.

Read More

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: : ബുധനാഴ്ച അർധരാത്രിയിൽ നഗരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. നടക്കാവ് പണിക്കർ റോഡിൽ ശ്രീറോഷ് ഫ്ലാറ്റിൽ ശുഭശ്രീ (29)യാണ് മരിച്ചത്. ബെംഗളൂരുവിലെ ഷ്‌നൈഡർ ഇലക്‌ട്രിക്‌ ഗ്ലോബൽ മാർക്കറ്റിങ് ഡിവിഷനിലെ ജീവനക്കാരിയും വിധുവിന്റെയും കെ.കെ. കല (കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗത്തിലെ അധ്യാപിക)യുടെയും മകളാണ് ശുഭശ്രീ. ഇലക്‌ട്രോണിക് സിറ്റിക്ക്‌ സമീപമുള്ള ഫ്ലൈഓവറിന് മുകളിലാണ് അപകടമുണ്ടായത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Read More

കേരളത്തിലേക്ക് കഞ്ചാവ് കടത്ത് മലയാളി അറസ്റ്റിൽ

ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍…

Read More
Click Here to Follow Us