Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the dupermag domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6121
തർക്കത്തെ തുടർന്ന് ഭാര്യ യുടെ തലവെട്ടി സൈക്കിളിന്‍റെ  കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ് – BengaluruVartha

തർക്കത്തെ തുടർന്ന് ഭാര്യ യുടെ തലവെട്ടി സൈക്കിളിന്‍റെ  കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

അസമിലെ ചിരാങ് ജില്ലയിൽ ഭാര്യയുടെ തലവെട്ടി സൈക്കിളിന്‍റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തിയ‌ ഭര്‍ത്താവ് അറസ്റ്റിൽ.

ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവത്തിൽ ബിതിഷ് ഹജോങ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

വായിക്കുക:  നഗരത്തിൽ ചായ കാപ്പി തുടങ്ങി പാൽ ഉൽപന്നങ്ങളുടെ വില വർധിച്ചു

ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ബിതിഷ് ഹജോങ് അറക്കുകയുമായിരുന്നു.

രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ബിതിഷ്. അതേസമയം ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

സംഭവദിവസം രാത്രിയും ഇരുവരും തമ്മില്‍ വലിയ തർക്കമുണ്ടായതായും മൊഴി. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

വായിക്കുക:  48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; ഇന്ത്യക്ക് വ്യോമപാത നിഷേധിച്ചു ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്ഥാൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
വായിക്കുക:  നെലമംഗലയിൽ കനത്ത മഴ: ദേശീയപാത വെള്ളത്തിനടിയിലായി, ഗതാഗതം സ്തംഭിച്ചു.

Related posts

Click Here to Follow Us