അസമിലെ ചിരാങ് ജില്ലയിൽ ഭാര്യയുടെ തലവെട്ടി സൈക്കിളിന്‍റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് അറസ്റ്റിൽ. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ബിതിഷ് ഹജോങ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ബിതിഷ് ഹജോങ് അറക്കുകയുമായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദിവസക്കൂലിക്ക്…
Read MoreDay: 20 April 2025
വിരമിച്ച പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി;
ബെംഗളൂരു: വിരമിച്ച സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കൊലപ്പെടുത്തി, നഗരത്തിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് അയച്ചു. മകന്റെ പരാതിയെ തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്തു., “വൈകുന്നേരം 4:30 ഓടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസ് എത്തി നിരീക്ഷിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്.” ആയുധം…
Read Moreതിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
തിരുവനന്തപുരം മണക്കാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി.
Read Moreകണ്ടെയ്‌നർ ബൈക്കിൽ വീണു: അച്ഛനും മകളും മരിച്ചു, അമ്മയുടെ നില ഗുരുതരം
ബെംഗളൂരു : ചിക്കബെല്ലാപൂർ താലൂക്കിലെ മാരസനഹള്ളിക്ക് സമീപം ബൈക്കിൽ ഒരു കണ്ടെയ്‌നർ മറിഞ്ഞ് അച്ഛനും മകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ബൈക്കിലുണ്ടായിരുന്ന അച്ഛൻ വെങ്കിടേഷും മകൾ ദീക്ഷിതയും (4) ആണ് മരിച്ചത്. മരിച്ച വെങ്കിടേഷിന്റെ ഭാര്യ രൂപയുടെ നില ഗുരുതരമാണ്. ബൈക്ക് യാത്രക്കാർ ചിക്കബെല്ലാപൂർ താലൂക്കിലെ ബന്ദഹള്ളി നിവാസികളാണെന്ന് റിപ്പോർട്ടുകൾ. കുടുംബം ബന്ദഹള്ളിയിൽ നിന്ന് നയനഹള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ചിക്കബെല്ലാപൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്. ചിക്കബല്ലാപൂർ താലൂക്കിലെ ലിംഗഷെട്ടപുര ഗേറ്റിന് സമീപം ബാംഗ്ലൂർ-ഹൈദരാബാദ് ദേശീയപാതയിൽ ബാഗേപ്പള്ളിയിൽ…
Read Moreവാഹന പരിശോധനക്കിടെ രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ പിടിയിൽ
ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ മാണ്ഡ്യയിൽ പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ് അറിയിച്ചു. വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി. ചോദ്യംചെയ്യലിൽ, ബെംഗളൂരുവിലെ ഒരു മലയാളിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Read Moreഇ–ബസിൽ സുഖയാത്ര ഉടൻ; 58 ബിഎംടിസി എസി ബസുകൾ അടുത്ത മാസത്തോടെ എത്തും
ബെംഗളൂരു ∙ ബിഎംടിസി എസി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിലെ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി. അടുത്ത മാസത്തോടെ ബിഎംടിസിക്കു ലഭിക്കുന്ന 58 എസി ഇലക്ട്രിക് ബസുകൾ കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സിൽക്ക്ബോർഡ്, അത്തിബലെ ഡിപ്പോകളിൽനിന്ന് വിമാനത്താവളത്തിലേക്കു സർവീസ് നടത്തും. നിലവിലുള്ള ഡീസൽ എസി വായുവജ്ര ബസുകൾക്കു പകരമാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക.ഈ വർഷം മാത്രം 320 എസി ഇലക്ട്രിക് ബസുകളാണു വാടകക്കരാർ അടിസ്ഥാനത്തിൽ ബിഎംടിസിക്കു ലഭിക്കുക. നിലവിൽ 450 ഡീസൽ എസി ബസുകളാണു സർവീസ് നടത്തുന്നത്. സാമ്പത്തികബാധ്യത കാരണമാണു…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ മരണം; താന്‍ നിരപരാധി ഒരിക്കല്‍ സത്യം പുറത്തുവരും; പി പി ദിവ്യ
ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ നിരപരാധിയെന്നും ഒരിക്കൽ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും വീഡിയോയിൽ ദിവ്യ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നു. ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നും പി പി ദിവ്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു. എന്നിട്ടും തെറ്റായ ആരോപണം…
Read More‘നസ്രിയ, ഫഹദിനെ ഡിവോഴ്സ് ചെയ്യല്ലേ; നസ്രിയയുടെ പോസ്റ്റിൽ തല പുകഞ്ഞ് ആരാധകർ
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിനെ തീപിടിപ്പിച്ച പോസ്റ്റായിരുന്നു നടി നസ്രിയ നസീം പങ്കുവെച്ചത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്. കുറിപ്പ് വായിച്ച ആരാധകരെല്ലാം വലിയ ഞെട്ടലാണ് കമന്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്താണ് പ്രിയ താരത്തിന് സംഭവിച്ചതെന്ന് അറിയാത്ത സങ്കടവും പുതിയ കുറിപ്പ് സംബന്ധിച്ചുള്ള ആശങ്കയുമെല്ലാം ആരാധകർ കമന്റിലൂടെ അറിയിക്കുന്നത്. കുറിപ്പ് ആദ്യം വായിച്ചപ്പോൾ ഗർഭിണിയാണെന്നുള്ള അനൗൺസ്മെന്റായിരിക്കും എന്നാണ് കരുതിയതെന്നാണ് ചിലർ കുറിക്കുന്നത്. ദയവ് ചെയ്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഡിവോഴ്സ് പ്രഖ്യാപിക്കല്ലേയെന്നും…
Read Moreമൈസൂരുവിൽ സഞ്ചാരികളുടെ പ്രവാഹം; മലയാളി കുടുംബങ്ങളുടെ ഒഴുക്കും ഇക്കുറി കൂടുതൽ
മൈസൂരു : വേനലവധി തുടങ്ങിയതോടെ മൈസൂരുവിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള നാല് ദിവസങ്ങളിൽ മൈസൂരു കൊട്ടാരത്തിലെത്തിയത് 68,279 സന്ദർശകരാണ്. മൃഗശാലയിൽ 62,864 പേരും കാഴ്ചകൾ കാണാനെത്തി.മലയാളി കുടുംബങ്ങളുടെ ഒഴുക്കും ഇക്കുറി കൂടുതലാണ്. ഹോട്ടൽ മുറികളിൽ മേയ് ആദ്യവാരം വരെയുള്ള ബുക്കിങ്ങ് ഏതാണ്ട് പൂർത്തിയായി. വിഷു, ഈസ്റ്റർ അവധികൾ അടുത്തടുത്ത് വന്നതും സഞ്ചാരികളുടെ വരവ് കൂട്ടി. ഏപ്രിൽ 13-നാണ് എറ്റവും കൂടുതൽ സന്ദർശകർ മൈസൂരു കൊട്ടാരം കാണാനെത്തിയത്. 2,890 കുട്ടികൾ ഉൾപ്പെടെ 20,270 പേരാണ് അന്ന് കൊട്ടാരത്തിലെത്തിയതെന്ന് പാലസ് ബോർഡ്…
Read Moreമേലുദ്യോഗസ്ഥന്റെ പീഡനം; കെഎസ്ആർടിസി ബസ് ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ സർക്കാർ ബസ് ഡ്രൈവർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടൂർ ഡിപ്പോയിലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ചന്ദ്രു ആണ് ചികിത്സയിൽ ഉള്ളത്. അവധിയുടെ പേരിൽ മേലുദ്യോഗസ്ഥനായ പുട്ടസ്വാമിയുടെ പീഡനത്തിൽ മടുത്ത അദ്ദേഹം കടൂർ ഡിപ്പോയിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഡ്രൈവർ ചന്ദ്രുവിനെ ശിവമോഗയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ എഴുതിയ മരണക്കുറിപ്പിൽ ഇങ്ങനെ പറയുന്നു. എന്റെ അക്കൗണ്ടിൽ ആവശ്യത്തിന് അവധിയുണ്ട്, പക്ഷേ അദ്ദേഹം നൽകിയില്ല. ഞാൻ അദ്ദേഹത്തിന്…
Read More