വിരമിച്ച പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി;

ബെംഗളൂരു: വിരമിച്ച സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കൊലപ്പെടുത്തി,

നഗരത്തിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് അയച്ചു.

മകന്റെ പരാതിയെ തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്തു., “വൈകുന്നേരം 4:30 ഓടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസ് എത്തി നിരീക്ഷിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്.” ആയുധം ഉപയോഗിച്ചുള്ള ശാരീരിക ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് സംഭവസ്ഥലം സന്ദർശിച്ച അഡീഷണൽ പോലീസ് കമ്മീഷണർ വികാസ് കുമാർ വികാസ്  പറഞ്ഞു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

“വീട്ടിൽ ഓം പ്രകാശ് ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു.” അവരിൽ ഒരാൾ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.

വീട്ടിൽ നിന്ന് ഒരു ആയുധം പിടിച്ചെടുത്തു.  കെട്ടിടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓം പ്രകാശിന്റെ മകന്റെ പരാതിയെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. “ഞങ്ങൾ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നും അഡീഷണൽ പോലീസ് കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts