മൈസൂരുവിൽ സഞ്ചാരികളുടെ പ്രവാഹം; മലയാളി കുടുംബങ്ങളുടെ ഒഴുക്കും ഇക്കുറി കൂടുതൽ

മൈസൂരു : വേനലവധി തുടങ്ങിയതോടെ മൈസൂരുവിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള നാല് ദിവസങ്ങളിൽ മൈസൂരു കൊട്ടാരത്തിലെത്തിയത് 68,279 സന്ദർശകരാണ്.

മൃഗശാലയിൽ 62,864 പേരും കാഴ്ചകൾ കാണാനെത്തി.മലയാളി കുടുംബങ്ങളുടെ ഒഴുക്കും ഇക്കുറി കൂടുതലാണ്.

ഹോട്ടൽ മുറികളിൽ മേയ് ആദ്യവാരം വരെയുള്ള ബുക്കിങ്ങ് ഏതാണ്ട് പൂർത്തിയായി. വിഷു, ഈസ്റ്റർ അവധികൾ അടുത്തടുത്ത് വന്നതും സഞ്ചാരികളുടെ വരവ് കൂട്ടി.

ഏപ്രിൽ 13-നാണ് എറ്റവും കൂടുതൽ സന്ദർശകർ മൈസൂരു കൊട്ടാരം കാണാനെത്തിയത്.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

2,890 കുട്ടികൾ ഉൾപ്പെടെ 20,270 പേരാണ് അന്ന് കൊട്ടാരത്തിലെത്തിയതെന്ന് പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി. സുബ്രഹ്മണ്യം പറഞ്ഞു. ഏപ്രിൽ പത്തിന് 8,883 പേർ, 11-ന് 9,429 പേർ, 12-ന് 15,674 പേരും കൊട്ടാരത്തിലെത്തി.

മൃഗശാല കാണാൻ കൂടുതൽപേരെത്തിയത് ഏപ്രിൽ 13-നാണ്. ഞായറാഴ്ചയെത്തിയത് 19,986 പേരാണെന്ന് മൈസൂരു സൂ ഏക്സിക്യുട്ടീവ് ഡയറക്ടർ ഡി. രംഗസ്വാമി അറിയിച്ചു.

കോവിഡിന് ശേഷം ഓരോ അവധിക്കാലത്തും മൈസൂരുവിൽ സഞ്ചാരികളുടെ എണ്ണം കൂടുതലാണെന്ന് ടി. സുബ്രഹ്മണ്യം പറഞ്ഞു.

ഏപ്രിൽ 2024 മുതൽ മാർച്ച് 2025 വരെ 39,35,108 പേർ കൊട്ടാരം കാണാനെത്തി.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

വിദേശികൾക്കുള്ള ടിക്കറ്റ് നിരക്ക് 100 രൂപയിൽനിന്ന് 1000 രൂപയായി വർധിപ്പിച്ചിട്ടും ഇവരുടെ വരവിനും കുറവില്ല. 44,788 പേരാണ് കഴിഞ്ഞ വർഷം മൈസൂരുവിലെത്തിയത്.

2023 -2024 വർഷത്തിൽ 40,56,975 പേരാണ് മൈസൂരു കൊട്ടാരം കാണാനെത്തിയത്. ഇതിൽ 34,604 പേർ വിദേശികളാണെന്നും ടി. സുബ്രഹ്മണ്യം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts