‘നസ്രിയ, ഫഹദിനെ ഡിവോഴ്സ് ചെയ്യല്ലേ; നസ്രിയയുടെ പോസ്റ്റിൽ തല പുകഞ്ഞ് ആരാധകർ

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിനെ തീപിടിപ്പിച്ച പോസ്റ്റായിരുന്നു നടി നസ്രിയ നസീം പങ്കുവെച്ചത്.

കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്.

കുറിപ്പ് വായിച്ച ആരാധകരെല്ലാം വലിയ ഞെട്ടലാണ് കമന്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എന്താണ് പ്രിയ താരത്തിന് സംഭവിച്ചതെന്ന് അറിയാത്ത സങ്കടവും പുതിയ കുറിപ്പ് സംബന്ധിച്ചുള്ള ആശങ്കയുമെല്ലാം ആരാധകർ കമന്റിലൂടെ അറിയിക്കുന്നത്.

കുറിപ്പ് ആദ്യം വായിച്ചപ്പോൾ ഗർഭിണിയാണെന്നുള്ള അനൗൺസ്മെന്റായിരിക്കും എന്നാണ് കരുതിയതെന്നാണ് ചിലർ കുറിക്കുന്നത്.

ദയവ് ചെയ്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഡിവോഴ്സ് പ്രഖ്യാപിക്കല്ലേയെന്നും കമന്റുകൾ ഉണ്ട്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

‘മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി.

ഞാൻ ശരിക്കും കരുതിയത് ഡിവോഴ്സ് അനൗൺസ്മെന്റാണെന്നാണ്. എന്തായാലും പോസിറ്റീവ് മെസേജ് ആണെന്നത് വളരെ അധികം സമാധാനം നൽകുന്നു.

വളരെ ആശങ്കയോടെയാണ് പോസ്റ്റ് വായിച്ചുകൊണ്ടിരുന്നത്. എന്താലായും മറ്റൊരു ഡിവോഴ്സ് ഇല്ലല്ലോ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എത്രയും പെട്ടെന്ന് തിരിച്ചുവരൂ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

എന്നാൽ ഡിവോഴ്സ് ആണെങ്കിൽ തന്നെ എന്തിനാണ് ഇത്ര വിഷയമാക്കുന്നതെന്നാണ് ചിലർ ഈ കമന്റിന് താഴെ മറുപടി നൽകുന്നത്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

‘വർക്കാവാത്ത ബന്ധങ്ങളിൽ പിടിച്ച് നിൽക്കുകയെന്നതിനാൽ വളരെ നല്ലതാണ് അതിൽ നിന്നും പുറത്തുകടക്കുന്നത്’, എന്നായിരുന്നു ഒരാൾ മറുപടിയായി കുറിച്ചത്.

എന്നാൽ ഡിവോഴ്സിന് യാതൊരു ചാൻസും ഇല്ലെന്നും നസ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത് നസ്രിയ നസീം ഫഹദ് എന്ന് തന്നെയാണെന്നാണുമാണ് മറ്റ് ചിലരുടെ കമന്റുകൾ.

എന്തായാലും രണ്ട് പേരോടും സ്നേഹം മാത്രമെന്നും എത്രയും വേഗം നസ്രിയയ്ക്ക് തന്റെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നോട്ട് വരാൻ കഴിയട്ടെയെന്നും പലരും കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts