ഇ–ബസിൽ സുഖയാത്ര ഉടൻ; 58 ബിഎംടിസി എസി ബസുകൾ അടുത്ത മാസത്തോടെ എത്തും

ബെംഗളൂരു ∙ ബിഎംടിസി എസി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിലെ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി.

അടുത്ത മാസത്തോടെ ബിഎംടിസിക്കു ലഭിക്കുന്ന 58 എസി ഇലക്ട്രിക് ബസുകൾ കാടുഗോഡി, മജസ്റ്റിക്, ബനശങ്കരി, സിൽക്ക്ബോർഡ്, അത്തിബലെ ഡിപ്പോകളിൽനിന്ന് വിമാനത്താവളത്തിലേക്കു സർവീസ് നടത്തും.

നിലവിലുള്ള ഡീസൽ എസി വായുവജ്ര ബസുകൾക്കു പകരമാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക.ഈ വർഷം മാത്രം 320 എസി ഇലക്ട്രിക് ബസുകളാണു വാടകക്കരാർ അടിസ്ഥാനത്തിൽ ബിഎംടിസിക്കു ലഭിക്കുക.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

നിലവിൽ 450 ഡീസൽ എസി ബസുകളാണു സർവീസ് നടത്തുന്നത്. സാമ്പത്തികബാധ്യത കാരണമാണു പുതിയതു വാങ്ങുന്നത് ഒഴിവാക്കി ബസുകൾ വാടകയ്ക്കെടുക്കുന്നത്.

ഡീസൽ ബസുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബസുകൾക്ക് പ്രവർത്തനച്ചെലവ് കുറവാണ്. എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 65 രൂപയും നോൺ എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 51 രൂപയുമാണ് ബിഎംടിസി സ്വകാര്യ കമ്പനിക്കു നൽകുന്നത്

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

ഡ്രൈവറെ കമ്പനി നിയമിക്കും, കണ്ടക്ടറെ ബിഎംസിടി നൽകും.ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം. 12 വർഷത്തേക്കാണ് ബസ് ഓടിക്കാൻ കരാർ നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts