16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ

ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts