ഹോസ്റ്റലുകളിൽ നിന്നും പി.ജി.യിൽ നിന്നും ആളുകളെ നിർബന്ധിച്ച് ഇറക്കി വിടരുത്;പുതിയ ഉത്തരവുമായി ബി.ബി.എം.പി.

ബെംഗളൂരു: വിദ്യാർഥികൾ ഉള്‍പ്പെടെ  ഹോസ്റ്റലിലും പേയിങ് ഗസ്ത് (പിജി) സ്ഥാപനങ്ങളിലുമായി താമസിക്കുന്ന ആരെയും ബലമായി ഒഴിപ്പിക്കരുതെന്ന് ഉടമകൾക്കും മാനേജർമാർക്കും കർശന
നിർദേശം നൽകി. മഹാനഗരസഭ (ബിബിഎംപി). അവധി പ്രഖ്യാപിച്ച് കോളജുകളിലെ വിദ്യാർഥികൾ കഴിവതും നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞ ദിവസം ബിബിഎംപി നിർദേശിച്ചിരുന്നു.

എന്നാൽ ഇതിന്റെ മറവിൽ വിദ്യാർഥികളെയും ജോലിക്കാരെയുമെല്ലാം നിർബന്ധപൂർവം പറഞ്ഞുവിടുന്നെന്ന പരാതി വ്യാപകമായതോടെയാണു ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

കോവിഡ് പകരുന്നതു തടയാൻ ഹോസ്റ്റലുകളിലും പിജി കളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കുകയായിരുന്നു സർക്കുലറിന്റെ ലക്ഷ്യം.

ഹോസ്റ്റ ലിൽ തങ്ങുന്നവരെല്ലാം മടങ്ങണമെന്ന് ഇതിനർഥമില്ല. ഐടി ജീവനക്കാർ ഉൾപ്പെടെ ഹോസ്റ്റലിലും മറ്റും തങ്ങുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് ബിബിഎംപി  വശ്യപ്പെട്ടിട്ടില്ലെന്നു ബി ബിഎംപി ആരോഗ്യ വിഭാഗം സ്പെഷൽ കമ്മിഷണർ ഡോ.രവികുമാർ സുർപുറും വ്യക്ത
മാക്കി.

സാമൂഹിക അകലം പാലിക്കാൻ ഇവർ താമസ സ്ഥലത്തിരുന്നു ജോലി തുടരുന്നതാണ് ഉചിതം. അതിനാൽ ഹോസ്റ്റലുകളിലും പിജികളിലും തങ്ങുന്നവരെ ഒരുകാരണവശാലും ബലമായി ഒഴിപ്പിക്കരുത്.
ഇവർ വ്യക്തിശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തിയാൽ മതി. 110 ചതുരശ്രയടി വലുപ്പമുള്ള മുറിയിൽ 2 പേരിൽ കൂടുതൽ താമസിക്കരുത്.

ഹോസ്റ്റലുകളും പിജികളും സമയാസമയങ്ങളിൽ ശുചീകരിക്കേണ്ടത് ഉടമകളുടെ ഉത്തരവാദിത്വമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us