നഗരത്തിൽ കനത്ത മഴ; വഴിയിൽ കുടുങ്ങി വാഹനങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.

മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി.

വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബിടിഎം ലേഔട്ട്‌, മാധവര, ദേവനഹള്ളി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചാമരാജ്പേട്ട്, കുമാരസ്വാമി ലേഔട്ട്, കമല നഗർ, സിവി രാമൻ നഗർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതായി ബിബിഎംപി കൺട്രോൾ റൂം റിപ്പോർട്ട് ചെയ്തു.

എന്നാൽ മരം വീണ് കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ ​​കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

യെലഹങ്കയിലെ കൊഗിലു മെയിൻ റോഡിലുള്ള ചാമുണ്ടി ലേഔട്ടിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.

ഞായറാഴ്ച രാത്രി 8.30 വരെ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള ഒബ്സർവേറ്ററിയിൽ 16.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

എച്ച്എഎൽ വിമാനത്താവളത്തിലും ബെംഗളൂരു അർബനിലും യഥാക്രമം 1 മില്ലിമീറ്ററും 0.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts