Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the dupermag domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6121
‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയും ഞാന്‍ മരിച്ചു; ‘ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; ജി വേണുഗോപാൽ – BengaluruVartha

‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയും ഞാന്‍ മരിച്ചു; ‘ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; ജി വേണുഗോപാൽ

താൻ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജവാർത്തയെ പരിഹസിച്ച് കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ.

നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് കുറിപ്പിനൊപ്പം വേണുഗോപാൽ ചേർത്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പറഞ്ഞു സഹായിക്കണേ എന്ന് തമാശരൂപേണ ചോദിച്ചാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിച്ചത്.

വായിക്കുക:  പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ 

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ മരണവാർത്തകളിൽ ഏത് രണ്ടാം തവണയാണ് ഗായകൻ ജി വേണുഗോപാൽ നേരിടുന്നത്.

ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്നും കുറിപ്പിൽ ജി വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വിഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. “മരണം കീഴടക്കി, കണ്ണീരായി ഗായകൻ വേണുഗോപാൽ” എന്ന പോസ്റ്ററാണ് സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെയാണിപ്പോൾ ​ഗായകൻ രം​ഗത്തെത്തിയിരിക്കുന്നത്.

വായിക്കുക:  ബെംഗളൂരുവിൽ പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെ വിമാനത്തിൽനിന്ന് പുറത്താക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
വായിക്കുക:  ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന് വിന്‍സി പറഞ്ഞ ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി അലോഷ്യസ്

Related posts

Click Here to Follow Us