40 ശതമാനം വരെ ഫീസ് വർധന; നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ

ബെംഗളൂരു : ഭീമവും അന്യായവുമായ ഫീസ് വർധനയെത്തുടർന്ന് നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. മുൻനിര സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾക്കെതിരേ രക്ഷിതാക്കളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികളാണ് ലഭിച്ചത്.

അന്യായമായ ഫീസ് വർദ്ധന, പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് നിർബന്ധം പിടിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ ഭൂരിഭാഗവും. പരാതികളിൽ കമ്മിഷൻ ചില സ്കൂളുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ഈ വർഷം 300-ലധികം പരാതികൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ അറിയിച്ചു. ബുധനാഴ്ച സെൻട്രൽ ബെംഗളൂരുവിലെ ഒരു പ്രശസ്തഗ്രൂപ്പ് നടത്തുന്ന മൂന്ന് സ്കൂളുകൾക്ക് നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർക്ക് കത്തെഴുതുമെന്നും ഗൗഡ പറഞ്ഞു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts