ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍…

Read More

കർണാടകയിൽ ബസും കാറും അപകടത്തിൽ പെട്ടു, മലയാളി ദമ്പതികൾ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു. കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2014 ഡിസംബര്‍ 22 ന് തിങ്കളാഴ്ച്ച രാത്രി കാസര്‍കോട് നഗരത്തിൽ കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ പിതാവും മാതാവും സഹോദരന്റ കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയില്‍വെച്ചായിരുന്നു സെനുല്‍ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികള്‍ മുഹമ്മദ് കുഞ്ഞിയുടെ…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്, മയക്കു മരുന്ന് സംഘത്തിലെ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് വന്തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികൾ അടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) വിൽപന നടത്തിയിരുന്നു. ഈ മാസം ഒമ്പതിന് 150 ഗ്രാം മെത്താം ഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉൾപ്പടെ ലഹരി നൽകുന്ന സംഘമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. പിടിയിലായ യുവാക്കളെ…

Read More

പ്രതിയുടെ കാമുകിയും അതേ വീട്ടിൽ ഉണ്ടായിരുന്നു; മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്;

ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഇലക്‌ട്രോണിക് സിറ്റിയിലെ വീട്ടിൽ വെച്ച് 22 കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു ബൈക്ക് ടാക്സി റൈഡറും 23 കാരനായ സുഹൃത്തും അറസ്റ്റിലായി. പ്രതികൾ ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്ന ബൈക്ക് ടാക്സി റൈഡറുടെ കാമുകിയെയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിലേറെയായി ബെംഗളൂരുവിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ ഷഹാബുദ്ദീനാണ് അറസ്റ്റിലായ റാപ്പിഡോ ബൈക്ക് ടാക്സി റൈഡർ. ഇയാളുടെ സുഹൃത്തും കേസിൽ അറസ്റ്ചെയ്യപ്പെട്ട മറ്റൊരു പ്രതിയായ അറഫാത്ത് ഷെരീഫ് നഗരത്തിലെ ഹുളിമാവ് സ്വദേശിയാണ് ഇയാൾ ഒരു…

Read More

വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മംഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. ഉഡുപ്പിയിലെ കര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് സഹദേവന്‍, മാതാവ് മാലതി, സഹോദരങ്ങള്‍: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു) എന്നിവരാണ്.

Read More

ലഹരി കേസ് ; ജാമ്യത്തിൽ ഇറങ്ങിയ മലയാളികൾ വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: ലഹരി മരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ 2 മലയാളികളെ സമാനമായ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനി എസ്. വിഷ്ണുപ്രിയ, കോയമ്പത്തൂർ നിന്നുള്ള സിജിൽ വർഗീസ് എന്നിവരെയാണ് 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ ആണ് ഇരുവരെയും 7 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക പോലീസ് പിടികൂടിയത്. ഇരുവരും ടാറ്റൂ ആർട്ടിസ്റ്റുകൾ ആണ്.

Read More

കർണാടകയിലെ വാഹനാപടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: ഇരിട്ടി സ്വദേശിയായ യുവാവ് കർണാടകത്തിലെ ഹാസനിൽ ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു. പയഞ്ചേരി വികാസ് നഗർ സ്വദേശി തടത്തിൽ അഖിൽ ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ഹസനിൽ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്‌കൈ ഹോട്ടലിൽ അക്കൗണ്ടന്റ് ആയിരുന്നു അഖിൽ. പിതാവ് : പൗലോസ് (ബിലീവേഴ്‌സ് ചർച്ച് ഇൻഡ്യ, പുരോഹിതൻ). മാതാവ്: ഷീബ. സഹോദരൻ: നിഖിൽ.

Read More

ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: ബൈക്കിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ മലയാളി മരിച്ചു. വയനാട് കല്‍പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് ആണ് മരിച്ചത്. ബെംഗളൂരു ശോഭ ഡെവലപ്പേഴ്‌സ് സീനിയര്‍ മാനേജറായിരുന്നു സജിത് ബാബു. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം. ഇന്നലെ രാവിലെ 10ഓടെ വര്‍ത്തൂര്‍കോടിയിലാണ് അപകടമുണ്ടായത്. സജിത് ബാബുവിന്റെ ബൈക്കിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന്‍ സജിത്, ആന്‍ സെറ മേരി.

Read More

മോഷണം, കർണാടകയിൽ മലയാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു.മുഹമ്മദാണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾ കൊനാജെ, വിറ്റൽ, ബന്ത്‌വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Read More

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കി, സഹപാഠി കസ്റ്റഡിയിൽ

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22 കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്ത് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഭുവന. ആത്മഹത്യയ്‌ക്ക്…

Read More