പ്രതിയുടെ കാമുകിയും അതേ വീട്ടിൽ ഉണ്ടായിരുന്നു; മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്;

ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഇലക്‌ട്രോണിക് സിറ്റിയിലെ വീട്ടിൽ വെച്ച് 22 കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു ബൈക്ക് ടാക്സി റൈഡറും 23 കാരനായ സുഹൃത്തും അറസ്റ്റിലായി. പ്രതികൾ ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്ന ബൈക്ക് ടാക്സി റൈഡറുടെ കാമുകിയെയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് വർഷത്തിലേറെയായി ബെംഗളൂരുവിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ ഷഹാബുദ്ദീനാണ് അറസ്റ്റിലായ റാപ്പിഡോ ബൈക്ക് ടാക്സി റൈഡർ. ഇയാളുടെ സുഹൃത്തും കേസിൽ അറസ്റ്ചെയ്യപ്പെട്ട മറ്റൊരു പ്രതിയായ അറഫാത്ത് ഷെരീഫ് നഗരത്തിലെ ഹുളിമാവ് സ്വദേശിയാണ് ഇയാൾ ഒരു മൊബൈൽ സർവീസ് ഷോപ്പിലാണ് ജോലി ചെയ്യുന്നത്.

ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 376-ഡി പ്രകാരം കൂട്ടബലാത്സംഗത്തിനും സ്ത്രീക്കെതിരെ ഐപിസി സെക്ഷൻ 376-ഡി പ്രകാരവും സെക്ഷൻ 34 (പൊതു ഉദ്ദേശ്യത്തോടെ) ചുമത്തപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബിബിഎ ബിരുദധാരിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നതുമായ് യുവതിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി.

പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാത്രി ബിടിഎം ലേഔട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിരിഞ്ഞ പെൺകുട്ടി ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള മറ്റൊരു സുഹൃത്തിനെ കാണാൻ വേണ്ടി രാത്രി 12.45 ഓടെ റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തു. എന്നാൽ പെൺകുട്ടി മദ്യലഹരിയിലാണെന്ന് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അവളെ നീലാദ്രിനഗറിലെ വീട്ടിലേക്ക് കൊണ്ടുപോയി.

റൈഡറുടെ ഒരു പെൺസുഹൃത്ത് വീട്ടിൽ ഉണ്ടായിരുന്നപ്പോഴും അയാൾ മറ്റൊരു സുഹൃത്തിനെ തന്റെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്നപെണ്കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കൾ അവളുടെ മൊബൈലിൽ വിളിച്ചു, ആ സമയം റൈഡറുടെ കാമുകിയാണ് ഫോൺ കാൾ അറ്റൻഡ് ചെയ്തത് തുടർന്ന് അവർ പെൺകുട്ടിയെ “അബോധാവസ്ഥയിൽ” കണ്ടെത്തിയതായി സുഹൃത്തുക്കളോട് പറഞ്ഞു .

ശനിയാഴ്ച ഉച്ചയോടെ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ശരീരവേദനയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തതിനെത്തുടർന്ന് പീഡനത്തെ അതിജീവിച്ച പെൺകുട്ടി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി. ലൈംഗികാതിക്രമത്തെ കുറിച്ച് പറയുകയും ആശുപത്രി അതികൃതർ പോലീസിനെ അറിയിക്കുകയും ചെയ്തു. “ഉടൻ തന്നെ പെൺകുട്ടിയിൽ നിന്നും പരാതി സ്വീകരിക്കുകയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us