നടപ്പിലാക്കിയ പരിഷ്കരണങ്ങൾ ഫലം കാണുന്നില്ല; ജനത്തിരക്കിൽ വലഞ്ഞ് മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷൻ

ബെംഗളൂരു ∙ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 9 ലക്ഷം കടക്കുമ്പോഴും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ നടപ്പിലാക്കിയ പരിഷ്കരണങ്ങൾ ഫലം കാണുന്നില്ല.

ഗ്രീൻ, പർപ്പിൾ ലൈനുകളിലായി 17ന് 9.08 ലക്ഷം പേരാണ് മെട്രോയെ ആശ്രയിച്ചത്. 1.87 ലക്ഷം പേരാണ് മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെത്തിയത്.

തിങ്കളാഴ്ച രാവിലെ ഇന്റർചേഞ്ച് സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കവാടങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

8 പ്രവേശന കവാടങ്ങളുള്ള സ്റ്റേഷനിൽ തിരക്കേറിയ ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.

എന്നാൽ തിരക്ക് കൂടുന്നതോടെ ഇതൊക്കെ തകിടം മറിയും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിയുന്നത്.

മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ സൂചനാ ബോർഡുകൾ യാത്രാസൗഹൃദ രീതിയിലാക്കാൻ ഏജൻസിയുടെ സഹായം തേടി ബിഎംആർസിഎൽ.

1–4 വരെയുള്ള പ്ലാറ്റ്ഫോമുകളിലേക്കു ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യമായി സ്റ്റേഷനിലെത്തുന്നവർ വഴിയറിയാതെ ടെർമിനലിനകത്ത് കുടുങ്ങുന്നതും തിരക്കിന് കാരണമാകുന്നുണ്ട്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

ബിഎംടിസി, കർണാടക ആർടിസി ബസ് ടെർമിനലുകൾ, കെഎസ്ആർ റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുള്ള ഇന്റർചേഞ്ച് സ്റ്റേഷനിൽ സൂചനാ ബോർഡുകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി വ്യാപകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
[masterslider id="10"]

Related posts