നഗരത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബിടിഎം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക സൂചന. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് ആണ് മരിച്ചത്. മൃതദേഹം കെഎംസിടി യുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. 15 വർഷമായി നഗരത്തിൽ വിവിധ ബിസിനസുകൾ നടത്തുന്ന റഹൂഫ് പുതിയ ഷോപ്പ് നോക്കാൻ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Read More

ദൈവം ആണെന്ന് പറഞ്ഞ് പള്ളിയിൽ അതിക്രമം ; മലയാളി അറസ്റ്റിൽ

ബെംഗളൂരു: താൻ ദൈവം ആണെന്ന് അവകാശപ്പെട്ട് പള്ളിയിൽ അതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. പള്ളിയിൽ നിരവധി ഫർണിച്ചറുകൾക്കും മറ്റും കേടുപാടുകൾ വരുത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം. കാമനഹള്ളി മേഖലയിൽ താമസിക്കുന്ന ടോം മാത്യു ആണ് അറസ്റ്റിലായത്. ഇയാളുടെ കുടുംബം കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിൽ ആണ് താമസിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് പള്ളിയുടെ വാതിൽ തകർത്താണ് ടോം പള്ളിക്കുള്ളിൽ കടന്നത്. ഇയാൾ മാനസിക സമ്മർദം ഉള്ളത് ആളാണെന്നാണ് പോലീസ് പറയുന്നത്. പിതാവ് കുടുംബം ഉപേക്ഷിച്ചു…

Read More

കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഗുണ്ടൽപേട്ട് ഊട്ടി റോഡിലെ ബസവപുരയിൽ മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. താമരശ്ശേരി പെരുമ്പള്ളിയിലെ അസസിന്റെ മകൻ ജംഷിൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി അമ്പായത്തോട് റഷീദിന്റെ മകൻ അൻഷാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. കേരളത്തിലേക്ക് പോവുകയായിരുന്ന KL – 58 Z 1976 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

Read More

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ 

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ്…

Read More

വ്യാജ ബോംബ് ഭീഷണി; അറസ്റ്റിലായത് മലയാളി യുവാവ് 

ബെംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെം​ഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍…

Read More

ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടറിൽ കാറിടിച്ച് കോഴിക്കോട് ചെത്തുകടവ് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നന്മണ്ട ചെറാതാഴത്ത് നാരായണൻ നായരുടെ മകൻ പി ബാലസുബ്രമണ്യം ആണ് മരിച്ചത്. ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 9 ന് ഭാര്യ : എൻകെ രാജശ്രീ (അധ്യാപിക)മകൻ : എസ് സായൂജ് (അസി. ബാങ്ക് മാനേജർ ).

Read More

മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം 

ബെംഗളൂരു :മൈസൂരുവില്‍ മലയാളി യുവാവിനെ കെട്ടിട നിര്‍മാണത്തിനെടുത്ത കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹെബ്ബാള്‍ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗര്‍ സെക്കൻഡ് സ്റ്റേജില്‍ താമസിക്കുന്ന തൃശൂര്‍ പട്ടിക്കാട് കൈപ്പനാല്‍ കെ.എം. ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റോ. ഞായറാഴ്ച രാവിലെ വിജയനഗര്‍ ലേണേഴ്സ് കോളജിന് സമീപത്ത് അപ്പാര്‍ട്മെന്റ് നിര്‍മാണത്തിനായി പൈലിങ് നടത്തിയ കുഴിയില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയനഗര്‍ പോലീസ്…

Read More

സുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്…

Read More

ക്വാറിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു:ക്വാറിയില്‍ കാല്‍ വഴുതിവീണ് യുവാവ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരിയാണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിൻ. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി.

Read More

പത്ത് ദിവസത്തിന് ശേഷം ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്തിയത്. കർണാടകയിൽ എവിടെ വച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന വിവരം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. …

Read More