ദൈവം ആണെന്ന് പറഞ്ഞ് പള്ളിയിൽ അതിക്രമം ; മലയാളി അറസ്റ്റിൽ

ബെംഗളൂരു: താൻ ദൈവം ആണെന്ന് അവകാശപ്പെട്ട് പള്ളിയിൽ അതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ.

പള്ളിയിൽ നിരവധി ഫർണിച്ചറുകൾക്കും മറ്റും കേടുപാടുകൾ വരുത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം.

കാമനഹള്ളി മേഖലയിൽ താമസിക്കുന്ന ടോം മാത്യു ആണ് അറസ്റ്റിലായത്. ഇയാളുടെ കുടുംബം കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിൽ ആണ് താമസിക്കുന്നത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ചുറ്റിക ഉപയോഗിച്ച് പള്ളിയുടെ വാതിൽ തകർത്താണ് ടോം പള്ളിക്കുള്ളിൽ കടന്നത്.

ഇയാൾ മാനസിക സമ്മർദം ഉള്ളത് ആളാണെന്നാണ് പോലീസ് പറയുന്നത്. പിതാവ് കുടുംബം ഉപേക്ഷിച്ചു പോയതിന്റെ ആഘാതം ഇയാളെ ബാധിച്ചിരുന്നതായി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts