പണികൾ നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിബിഎംപി 

ബെംഗളൂരു :കു​ടി​ശ്ശി​ക ബി​ല്ലു​ക​ൾ ജൂ​ൺ 29നു​ള്ളി​ൽ മാ​റി​ക്കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഏ​റ്റെ​ടു​ത്ത എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ബൃ​ഹ​ദ് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ (ബി.​ബി.​എം.​പി) ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു​ള്ള പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ക്കാ​നും ബി​ല്ലു​ക​ൾ മാ​റി​ന​ൽ​ക​രു​തെ​ന്നും കോ​ൺ​​ഗ്ര​സ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​​ഷേ​ധി​ച്ചാ​ണ് എ​ല്ലാ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ക​രാ​റു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സം​ഘ​ട​ന ബി.​ബി.​എം.​പി ക​മീ​ഷ​ണ​ർ​ക്കും ​ജോ​യ​ന്റ് ക​മീ​ഷ​ണ​ർ​ക്കും ക​ത്ത് ന​ൽ​കി. 2500 കോ​ടി​യു​ടെ ബി​ൽ മാ​റാ​നു​ണ്ടെ​ന്നും 2021 മേ​യ് മാ​സ​ത്തി​നു​ശേ​ഷം പ​ണം കി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.

Read More

വ്യാജ രേഖ കേസ് ; വിദ്യ കസ്റ്റഡിയിൽ

കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസര്‍കോട് നീലേശ്വരം പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു.

Read More

ദൈവം ആണെന്ന് പറഞ്ഞ് പള്ളിയിൽ അതിക്രമം ; മലയാളി അറസ്റ്റിൽ

ബെംഗളൂരു: താൻ ദൈവം ആണെന്ന് അവകാശപ്പെട്ട് പള്ളിയിൽ അതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. പള്ളിയിൽ നിരവധി ഫർണിച്ചറുകൾക്കും മറ്റും കേടുപാടുകൾ വരുത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു അതിക്രമം. കാമനഹള്ളി മേഖലയിൽ താമസിക്കുന്ന ടോം മാത്യു ആണ് അറസ്റ്റിലായത്. ഇയാളുടെ കുടുംബം കഴിഞ്ഞ 30 വർഷമായി ബെംഗളൂരുവിൽ ആണ് താമസിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് പള്ളിയുടെ വാതിൽ തകർത്താണ് ടോം പള്ളിക്കുള്ളിൽ കടന്നത്. ഇയാൾ മാനസിക സമ്മർദം ഉള്ളത് ആളാണെന്നാണ് പോലീസ് പറയുന്നത്. പിതാവ് കുടുംബം ഉപേക്ഷിച്ചു…

Read More

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വീട്ടുജോലിക്കാർക്ക്‌ ശമ്പളം കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

ബെംഗളൂരു: സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച ‘ശക്തി’പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി കോൺഗ്രസിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ്.  കാരണം മുൻപ് അവരുടെ വരുമാനത്തിൻറെ നല്ലൊരു ഭാഗം യാത്രക്കായി ചെലവഴിച്ചിരുന്നു.   എന്നാൽ ഇതിൻറെ ചുവടുപിടിച്ച് വീട്ടുജോലിക്കാരായ സ്ത്രീകളുടെ ശമ്പളം കുറയ്ക്കാനൊരുങ്ങുകയാണ് ബെംഗളൂരുവിലെ വിവിധ അപ്പാർട്ടുമെന്റുകളിലെ താമസക്കാർ. ട്വിറ്റർ ഉപയോക്താവായ മാനസിയാണ് ഇക്കാര്യം പങ്കുവച്ചത്.  യാത്രാച്ചെലവുകൾ കൂടി കണക്കിലെടുത്താണ് നേരത്തെ വീട്ടുജോലിക്കാർക്ക് ഉയർന്ന വേതനം നൽകിയിരുന്നത്. …

Read More

‘17 പൂട്ട്, ടൈറ്റൻ പേടകത്തിനായി തിരച്ചിൽ; 5 പേർക്കായി പ്രാർഥനയോടെ ലോകം

ന്യൂയോർക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ആശുപത്രിയിൽ 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാർവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ എം.ഐ.സി.യുവിൽ കഴിയുന്ന പാർവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു തന്നെ വാർഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം 

സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.  മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…

Read More

ഇന്ദിരാകാന്റീൻ മെനുവിൽ മംഗളൂരുബണ്ണും ഉൾപ്പെടുത്തി;

ബെംഗളൂരു: ഇന്ദിരാകാന്റീനുകളിലെ പുതുക്കിയ മെനുവിൽ മംഗളൂരുബണ്ണും ഉൾപ്പെടുത്തിയേക്കും. നഗരത്തിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനുകളിൽ മെനുവിൽ മംഗളൂരുബൺ കൂടാതെ മറ്റ് പുതിയ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ടുകൾ, ഈ സ്റ്റാളുകൾ പുനരാരംഭിക്കാനും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്ഷണവിഭവങ്ങൾ കാന്റീനുകളിലൂടെ വിതരണംചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഈ സർക്കാർ നടത്തുന്ന കാന്റീനുകളുടെ നിലവിലുള്ള മെനുവിൽ ജാം, മംഗലാപുരം മംഗളൂരുബണ്ണും ഉൾപ്പെടുത്തിയത്. 2017-ൽ കോൺഗ്രസ് ഭരണകാലത്ത് ആരംഭിച്ച ഇന്ദിരാ കാന്റീനുകൾ നവീകരിക്കാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പൗരസമിതിക്ക് നിർദ്ദേശം നൽകിയിരുന്നു. ബെംഗളൂരുവിൽ…

Read More

പാകിസ്ഥാൻ ഫുട്ബോൾ ടീം ഇന്ന് നഗരത്തിൽ; കനത്ത സുരക്ഷ ഒരുക്കി പോലീസ്

ബെംഗളൂരു: സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (സാഫ്) ചാമ്പ്യൻഷിപ്പിനായി നഗരത്തിൽ എത്തുന്ന പാകിസ്ഥാൻ ഫുട്‌ബോൾ ടീം സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷാ ഏർപ്പെടുത്തും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനാണ് നടപടി. ഇതിനകം ഉന്നത സിറ്റി പോലീസ് ഓഫീസർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാൻ ടീമിന് അധിക സുരക്ഷ ഒരുക്കുമെന്നും കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം സത്യനാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘം വേദിയിലേക്ക് പോകുമ്പോഴും ഹോട്ടലിൽ താമസിക്കുന്ന സമയത്തും ഒരു പോലീസ് വിദഗ്ധൻ ഉണ്ടായിരിക്കും. മത്സരത്തിലെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമായി, പാക്കിസ്ഥാൻ ടീം ബെംഗളൂരുവിൽ…

Read More

കൊച്ചിയിലേക്ക് 1900 രൂപ; ഓണത്തിന് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്

ഓണത്തിന് നാട്ടിലെത്താൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യം. തിരുവോണം ഓഗസ്റ്റ് 29 നാണെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് പോകുന്നത് 25 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ്. 25 ന് ബംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് 1900 – 2400 രൂപയും തിരുവനന്തപുരത്തേക്കു 4500 – 5000 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് 2800 – 3000 രൂപയുമാണ് അടിസ്ഥാന നിരക്ക്. തിരക്കേറുന്നതോടെ വരും ദിവസങ്ങളിൽ നിരക്ക് കൂടിയേക്കാം. എയർ ഏഷ്യ, ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളാണ് ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് പ്രതിദിന നോൺ സ്റ്റോപ്പ്…

Read More
Click Here to Follow Us