കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി 

അഗളി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിമാൻഡിലുളള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.

Read More

വ്യാജ രേഖ കേസ് ; വിദ്യ കസ്റ്റഡിയിൽ

കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസര്‍കോട് നീലേശ്വരം പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു.

Read More

ഒരു ലക്ഷം രൂപയ്ക്ക് യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്, തട്ടിപ്പു സംഘത്തിലെ 4 പേർ പിടിയിൽ

ബെംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോര്‍, ശാരദ, ശില്‍പ, രാജണ്ണ എന്നിവരാണ് പിടിയിലായത്. ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവിലുണ്ട്. ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പ്രിന്‍റര്‍,…

Read More

കർണാടകയിൽ വ്യാജ ആർടി-പിസിആർ റിപ്പോർട്ടുകൾ നൽകിയതിന് 2 പേർ പിടിയിൽ.

ബെംഗളൂരു: പരിശോധനകൾ നടത്താതെ തന്ത്രപരമായി വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ 2 പേർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്ലീവുകൾ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആർടി നഗറിലെ  നാഗമ്മ ലേഔട്ട് സ്കൈലൈൻ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ഇരുവരും പ്രവർത്തിക്കുന്നത്. കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള സുഹൃത്തുക്കളെയും മറ്റുള്ളവരെയും ബന്ധപ്പെടുകയും യുപിഐ ട്രാൻസ്ഫറുകൾ വഴി പണമോ പേയ്‌മെന്റുകളോ ശേഖരിച്ച ശേഷം വ്യാജ സർറ്റിഫിക്കറ്റുകൾ അവർക്ക് നൽകുകയും ചെയ്തു. .ഇവരിൽ നിന്ന് 50 വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും സിസിബി…

Read More
Click Here to Follow Us