കർണാടകയിൽ വ്യാജ ആർടി-പിസിആർ റിപ്പോർട്ടുകൾ നൽകിയതിന് 2 പേർ പിടിയിൽ.

ബെംഗളൂരു: പരിശോധനകൾ നടത്താതെ തന്ത്രപരമായി വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ 2 പേർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്ലീവുകൾ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആർടി നഗറിലെ  നാഗമ്മ ലേഔട്ട് സ്കൈലൈൻ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ഇരുവരും പ്രവർത്തിക്കുന്നത്.

കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള സുഹൃത്തുക്കളെയും മറ്റുള്ളവരെയും ബന്ധപ്പെടുകയും യുപിഐ ട്രാൻസ്ഫറുകൾ വഴി പണമോ പേയ്‌മെന്റുകളോ ശേഖരിച്ച ശേഷം വ്യാജ സർറ്റിഫിക്കറ്റുകൾ അവർക്ക് നൽകുകയും ചെയ്തു. .ഇവരിൽ നിന്ന് 50 വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും സിസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തട്ടുണ്ട്.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

ഇവരിൽ നിന്ന് അനധികൃതമായി സർട്ടിഫിക്കറ്റ് എടുത്തവരുടെ എണ്ണം, സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഉദ്ദേശ്യം, എത്ര തുക അടച്ചു തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കൂടാതെ ഇരുവർക്കുമെതിരെ ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
[masterslider id="10"]

Related posts