ഇന്ദിരാകാന്റീൻ മെനുവിൽ മംഗളൂരുബണ്ണും ഉൾപ്പെടുത്തി;

ബെംഗളൂരു: ഇന്ദിരാകാന്റീനുകളിലെ പുതുക്കിയ മെനുവിൽ മംഗളൂരുബണ്ണും ഉൾപ്പെടുത്തിയേക്കും. നഗരത്തിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനുകളിൽ മെനുവിൽ മംഗളൂരുബൺ കൂടാതെ മറ്റ് പുതിയ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ടുകൾ, ഈ സ്റ്റാളുകൾ പുനരാരംഭിക്കാനും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്ഷണവിഭവങ്ങൾ കാന്റീനുകളിലൂടെ വിതരണംചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഈ സർക്കാർ നടത്തുന്ന കാന്റീനുകളുടെ നിലവിലുള്ള മെനുവിൽ ജാം, മംഗലാപുരം മംഗളൂരുബണ്ണും ഉൾപ്പെടുത്തിയത്.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

2017-ൽ കോൺഗ്രസ് ഭരണകാലത്ത് ആരംഭിച്ച ഇന്ദിരാ കാന്റീനുകൾ നവീകരിക്കാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പൗരസമിതിക്ക് നിർദ്ദേശം നൽകിയിരുന്നു. ബെംഗളൂരുവിൽ ഉടനീളം 250 ഇന്ദിരാ കാന്റീനുകൾ തുറക്കുമെന്നും ഈ ഫുഡ് സ്റ്റാളുകൾ ആളുകൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രഭാതഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന് 10 രൂപയുമാണ് ഇന്ദിരാ കാന്റീനുകളിൽ ഈടാക്കുന്നത്. ഈ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പുതുക്കിയ ഇന്ദിരാ കാന്റീന് മെനു ഇതാ

മംഗലാപുരം ബൺസ്

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ബ്രെഡും ജാമും

ചട്ണിയും സാമ്പാറും ഉള്ള ഇഡ്ഡലി

പുലാവ്

തക്കാളി ബാത്ത്

ഖര പൊങ്കൽ

ബിസി ബെലെ ബാത്ത്

റാഗി മുദ്ദേയും സോപ്പു സാറുവും

അന്ന സാമ്പാർ (ചോറും സാമ്പാറും)

ചപ്പാത്തി

ചായ/കാപ്പി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
[masterslider id="10"]

Related posts