കൊച്ചിയിലേക്ക് 1900 രൂപ; ഓണത്തിന് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്

ഓണത്തിന് നാട്ടിലെത്താൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യം. തിരുവോണം ഓഗസ്റ്റ് 29 നാണെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് പോകുന്നത് 25 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ്. 25 ന് ബംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് 1900 – 2400 രൂപയും തിരുവനന്തപുരത്തേക്കു 4500 – 5000 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് 2800 – 3000 രൂപയുമാണ് അടിസ്ഥാന നിരക്ക്.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരക്കേറുന്നതോടെ വരും ദിവസങ്ങളിൽ നിരക്ക് കൂടിയേക്കാം. എയർ ഏഷ്യ, ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളാണ് ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് പ്രതിദിന നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ നടത്തുന്നത് . ഓണത്തിന് കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റ് മെയ് ആദ്യവാരം തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts