നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരാൻ സാധ്യത; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തേ പല ഭാഗങ്ങളിലും മഴ മുന്നറിയിപ്പ് . കഴിഞ്ഞ രണ്ട് ദിവസമായി ചെറിയൊരു ശമനം നൽകിയിരുന്ന മഴ ഞായറാഴ്ച (ഏപ്രിൽ 20) വൈകുന്നേരം വീണ്ടും ശക്തി പ്രാപിച്ചു.

ബെംഗളൂരു നഗരത്തിൽ കെങ്കേരി, മഹാദേവപുര, ഗരുഡാചാര പാല്യ, കെ.ആർ. പുരം, ഹൂഡി, സിംഗനായകനഹള്ളി, കോറമംഗല, അഡുഗോഡി, ഇലക്ട്രോണിക് സിറ്റി, റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ, മജസ്റ്റിക് എന്നിവിടങ്ങളിൽ പെയ്ത മഴയിൽ കുടുങ്ങിയ വാഹന യാത്രക്കാർ ദുരിതത്തിലായി.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

അടുത്ത മൂന്ന് മണിക്കൂർ കൂടി സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു സിറ്റി, ബംഗളൂരു റൂറൽ, ബെല്ലാരി, ചിക്കബല്ലാപ്പൂർ, ദാവൻഗരെ, രാമനഗര, ചിത്രദുർഗ, തുംകൂർ, ശിവമോഗ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വൈറ്റ്ഫീൽഡ് പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ വാഹനമോടിക്കുന്നവർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ ബെംഗളൂരു ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts