കർണാടക തെരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടി മത്സരിക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ ഉപേന്ദ്ര റാവുവിന്റെ പാർട്ടി. ഉത്തമ പ്രജാകീയ പാർട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാർട്ടിയിൽ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉത്തമ പ്രജാകീയ പാർട്ടി ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. യുവജനങ്ങളെ ആകർഷിക്കാനുള്ള…

Read More

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയേയും രണ്ട് മക്കളേയും കനാലില്‍ തള്ളിയിട്ട ശേഷം കര്‍ണാടകയിലെത്തി യുവാവ് ആത്മഹത്യ ചെയ്‌തു. കോലാപൂരിലെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. സൗണ്ട് സിസ്റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീല്‍ (36), ഭാര്യ രാജശ്രീ സന്ദീപ് പാട്ടീല്‍ (32), മകന്‍ സമിത് പാട്ടീല്‍ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ ശ്രേയ പാട്ടീലിനെ(14) നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയോടെ സന്ദീപ് കുടുംബത്തെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു കനാലിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി…

Read More

ലിഫ്റ്റ് നിർമ്മാണത്തിനായുള്ള കുഴിയിൽ വീണ് 6 വയസുകാരി മരിച്ചു

ബെംഗളൂരു: കെട്ടിട നിര്‍മ്മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലെ കെ ആര്‍ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളുടെ മകളായ മഹേശ്വരിയാണ് മരിച്ചത്. ആറ് നിലകളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് പുരോഗമിച്ചുകൊണ്ടിരുന്നത്. കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് നിര്‍മാണത്തിനായി കുഴിയെടുത്ത് അതില്‍ വെള്ളം നിറച്ചിരുന്നു. രാത്രിയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിനായുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, ഡിസിപി ലക്ഷ്‌ണണ്‍ നിമ്പാരഗി പറഞ്ഞു. ഏറ്റവും താഴത്തെ നിലയോട് ചേര്‍ന്ന് ലിഫ്‌റ്റിനായി എടുത്ത കുഴിയില്‍ വെള്ളം നിറച്ചിരുന്നു.…

Read More

ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു. ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. 2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ…

Read More

നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു: കോളേജ് ഫെസ്റ്റ് ഉദ്ഘാടന പരിപാടിയ്ക്കിടെ നൃത്തം ചെയ്യുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. അസിം പ്രേംജി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഭിജിത്ത് ഷിന്‍ഡെയാണ് മരിച്ചത്. 26കാരനായ അഭിജിത് മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയാണ്. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിജിത്തിന്റെ മാതാപിതാക്കള്‍ വരുന്നതിനായി കാത്തിരിക്കുകയാണ് പോലീസ്. ഹോസ്റ്റലില്‍ നിന്ന് കാമ്പസിലേക്ക് പോകുന്നതിന് ഒരു സെമസ്റ്ററിന് 8, 500 രൂപ ഈടാക്കുന്ന ഷട്ടില്‍ ബസ് ചാര്‍ജിനെതിരെ 10 ദിവസത്തിലേറെയായി സര്‍വകലാശാലയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥകള്‍ ബുധനാഴ്ച മുതല്‍ നിരാഹാര സമരത്തിലായിരുന്നു. എന്നാല്‍ ആദ്യ…

Read More

തെരുവ് മൃഗങ്ങളുടെ കൂട്ടുകാരിയ്ക്ക് മാധ്യമപ്രവർത്തകരുടെ ആദരം

ബെംഗളൂരു: മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗളൂരു പ്രസ്ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 2022ലെ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റില്‍ നടക്കുന്ന പ്രസ്ക്ലബ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. രജനി 855 തെരുവ് നായ്ക്കള്‍, 15 പൂച്ചകള്‍ എന്നിവയ്ക്ക് ദിവസവും ആഹാരം നല്‍കുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ മൃഗങ്ങള്‍ക്ക് കൊടുക്കുകയാണ് രീതി. ഭര്‍ത്താവ്…

Read More

ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 50 ലക്ഷം

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂല്‍പാണ്ഡ്യന്‍ ആണ് വന്‍ തുക സംഭാവനയായി നല്‍കിയത്. 2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ കൊറോണ ദുരാതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയാണ് ഇയാള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിവിധ ജില്ലാ കളക്ടര്‍മാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നല്‍കി. ഭിക്ഷാടനത്തില്‍നിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാള്‍ ദുരിതാശ്വാസ നിധിക്ക് നല്‍കിയത്. 72 കാരനായ പൂല്‍പാണ്ഡ്യന് തുടക്കകാലത്ത് മുബൈയില്‍…

Read More

ബെളഗാവിയിൽ 2700 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ബെംഗളൂരു: ബെളഗാവിയിൽ ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പുനർവികസിപ്പിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെളഗാവിയിലെ ലോണ്ട-ബെളഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ്  മറ്റൊരു പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവേറിയ ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു  ലൈനിലെ…

Read More

സ്വത്ത് തർക്കം, കുടുംബത്തിലെ 4 പേർ വെട്ടേറ്റ് മരിച്ചു 

death murder

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് ഹഡുവള്ളിയിൽ ഗൃഹനാഥൻ ഉൾപെടെ കുടുംബത്തിൽ നാലു പേർ വെട്ടേറ്റ് മരിച്ചു ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) മകൻ വീട്ടിൽ മരിച്ചു. രഘുവിന്റെ പത്തും നാലും വയസുള്ള മക്കൾ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധർ എന്നയാളാണ് അക്രം നടത്തിയതെന്ന് പ്രാഥമിക വിവരം പോലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള…

Read More

കർണാടകയിൽ 150 ലേറെ സീറ്റ് ബിജെപി നേടും ; പ്രധാൻ

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളുമായി ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും മികച്ച പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല ബി ജെ പിയുടെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കർണാടകയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നംഗ സംഘത്തെ നയിക്കുന്നതാണ് പ്രധാൻ . കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ എന്നിവരാണ് ,…

Read More
Click Here to Follow Us