തെരുവ് മൃഗങ്ങളുടെ കൂട്ടുകാരിയ്ക്ക് മാധ്യമപ്രവർത്തകരുടെ ആദരം

ബെംഗളൂരു: മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗളൂരു പ്രസ്ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

2022ലെ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റില്‍ നടക്കുന്ന പ്രസ്ക്ലബ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

രജനി 855 തെരുവ് നായ്ക്കള്‍, 15 പൂച്ചകള്‍ എന്നിവയ്ക്ക് ദിവസവും ആഹാരം നല്‍കുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ മൃഗങ്ങള്‍ക്ക് കൊടുക്കുകയാണ് രീതി. ഭര്‍ത്താവ് ദാമോദരനോ മകളോ സഹായത്തിന് ഇവർക്കൊപ്പം ഉണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts