നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു: കോളേജ് ഫെസ്റ്റ് ഉദ്ഘാടന പരിപാടിയ്ക്കിടെ നൃത്തം ചെയ്യുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. അസിം പ്രേംജി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഭിജിത്ത് ഷിന്‍ഡെയാണ് മരിച്ചത്.

26കാരനായ അഭിജിത് മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയാണ്. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിജിത്തിന്റെ മാതാപിതാക്കള്‍ വരുന്നതിനായി കാത്തിരിക്കുകയാണ് പോലീസ്.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ഹോസ്റ്റലില്‍ നിന്ന് കാമ്പസിലേക്ക് പോകുന്നതിന് ഒരു സെമസ്റ്ററിന് 8, 500 രൂപ ഈടാക്കുന്ന ഷട്ടില്‍ ബസ് ചാര്‍ജിനെതിരെ 10 ദിവസത്തിലേറെയായി സര്‍വകലാശാലയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥകള്‍ ബുധനാഴ്ച മുതല്‍ നിരാഹാര സമരത്തിലായിരുന്നു. എന്നാല്‍ ആദ്യ ദിവസം മാത്രമാണ് ഷിന്‍ഡെ ഇതില്‍ പങ്കെടുത്തതെന്നും ഫെബ്രുവരി 23, 24 തീയതികളില്‍ അദ്ദേഹം നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും സര്‍വകലാശാല അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts