ബെംഗളൂരു: അമിതവേഗതയിലെത്തിയ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ധാര്‍വാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരും കാല്‍നടയാത്രക്കാരനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മഹന്തേഷ് മുദ്ദോജി (40), ബസവരാജ് നരഗുണ്ട (35), നാഗപ്പ മുദ്ദോജി (29), ശ്രീകുമാര്‍, ധാര്‍വാഡ് ഹെബ്ബള്ളിയിലെ കാല്‍നടയാത്രക്കാരനായ ഈരണ്ണ രമണഗൗഡര്‍ (35) എന്നിവരാണ് മരിച്ചത്. ബെല്‍ഗാം ജില്ലയിലെ ഔരാദി ഗ്രാമത്തില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. അഗ്‌നിപഥില്‍ ചേരാനൊരുങ്ങുന്ന…
Read MoreTag: Latestnews
രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും
ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം…
Read Moreകർണാടക കോൺഗ്രസ് പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…
Read Moreമംഗളൂരു പോലീസ് കമ്മീഷണർ ഇനി കുൽദീപ് കുമാർ
ബെംഗളൂരു: സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവ്. റെയില്‍വെ പോലീസ് ഡിഐജിയായാണ് നിയമനം. കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ ആണ് പുതിയ മംഗളൂരു സിറ്റി പോലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂടി പോലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഈ മാസം 11ന് മംഗളൂരുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു…
Read Moreകർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ
ബെംഗളൂരു: കോൺഗ്രസ് അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…
Read Moreഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreമുഖ്യമന്ത്രി എത്താൻ വൈകി, വേദി വിട്ട് ടെന്നീസ് താരം
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്. മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്. കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല. രാവിലെ 9.30ന്…
Read Moreവിപ്രോ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഐടി സേവന കമ്പനിയായ വിപ്രോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനിയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ആണ് റിപ്പോര്‍ട്ട്. വിപ്രോയുടെ നീക്കത്തെ നീതിയില്ലാത്തതും അസ്വീകാര്യവുമാണെന്ന് എംപ്ലോയീസ് യൂണിയന്‍ എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ശ്വാസകോശ അണുബാധ മാറിയതായി റിപ്പോർട്ട്
ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ മാറിയെന്നും. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂര്‍ത്തിയായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു . രണ്ടാം റൗണ്ട് മാര്‍ച്ച് ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി…
Read Moreരാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിനെ തൊട്ടു കളിക്കരുത്; ടിപ്പുവിന്റെ അനന്തരവകാശികൾ
ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിന്ന് ടിപ്പു…
Read More