കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടം,5 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: അമിതവേഗതയിലെത്തിയ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ധാര്‍വാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരും കാല്‍നടയാത്രക്കാരനും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മഹന്തേഷ് മുദ്ദോജി (40), ബസവരാജ് നരഗുണ്ട (35), നാഗപ്പ മുദ്ദോജി (29), ശ്രീകുമാര്‍, ധാര്‍വാഡ് ഹെബ്ബള്ളിയിലെ കാല്‍നടയാത്രക്കാരനായ ഈരണ്ണ രമണഗൗഡര്‍ (35) എന്നിവരാണ് മരിച്ചത്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

ബെല്‍ഗാം ജില്ലയിലെ ഔരാദി ഗ്രാമത്തില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. അഗ്‌നിപഥില്‍ ചേരാനൊരുങ്ങുന്ന സുഹൃത്തിനെ യാത്രയയ്‌ക്കാന്‍ ഹൂബ്ലിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്‌ടപ്പെട്ട് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ശ്രാവണകുമാര്‍ നരഗുണ്ട, മടിവളപ്പ അല്‍നവര, പ്രകാശ് ഗൗഡ, മഞ്ജുനാഥ് മുദ്ദോജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്‌പി ലോകേഷ് അറിയിച്ചു. ഗരാഗ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നേതാക്കൾ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അബ്ബാസ് അരഗ്ചി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us