രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും 

ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.

വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്.

കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം കെ.സ്വിഫ്റ്റിലേക്ക് മാറും. നിലവിൽ സർവീസ് നടത്തുന്ന പുതിയ ബസുകൾ ഫാസ്റ്റ് സർവീസിലേക്ക് മാറ്റാനാണ് കെ.എസ്.ആർ.ടി.സിയുടെ നിലവിലെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts