ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയേയും രണ്ട് മക്കളേയും കനാലില്‍ തള്ളിയിട്ട ശേഷം കര്‍ണാടകയിലെത്തി യുവാവ് ആത്മഹത്യ ചെയ്‌തു. കോലാപൂരിലെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. സൗണ്ട് സിസ്റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീല്‍ (36), ഭാര്യ രാജശ്രീ സന്ദീപ് പാട്ടീല്‍ (32), മകന്‍ സമിത് പാട്ടീല്‍ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ ശ്രേയ പാട്ടീലിനെ(14) നാട്ടുകാര്‍ രക്ഷപ്പെടുത്തി.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

വെള്ളിയാഴ്‌ച ഉച്ചയോടെ സന്ദീപ് കുടുംബത്തെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു കനാലിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി വെള്ളത്തില്‍ കിടന്ന് നിലവിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് കസ്ബ സംഗാവോ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാതാവും സഹോദരനും കനാലില്‍ വീണെന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.പിന്നാലെ പ്രതി സന്ദീപിനായി കോലാപൂര്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു.

എന്നാല്‍ സംഭവ ദിവസം തന്നെ കര്‍ണാടകയിലെ ഭോജില്‍ സന്ദീപിനെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. റോഡരികിലെ വയലിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts