ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു

ജാമ്യ വ്യവസ്ഥ. ഇത് ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു.

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണിത്.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത് അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നാണ്.

കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയിൽ ഇളവും നൽകിയിട്ടില്ല.

പക്ഷെ എം എൽ എ ഇപ്പോഴുള്ളതാകട്ടെ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലും.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനന്തര യാത്ര നടത്തിയതിന് തെളിവായി പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും കൂടെ റായ്പൂരിൽ നിൽക്കുന്ന ചിത്രങ്ങൾ എം എൽ എ തന്നെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയിട്ടില്ലെന്ന് ആദ്യം സ്ഥിരീകരിച്ച എം എൽ എ , എന്നാൽ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ്

വിശദീകരിക്കുന്നത്. പക്ഷെ അപേക്ഷയുടെ പകർപ്പ് ചോദിച്ചെങ്കിലും കിട്ടിയില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച എം എൽ എ യുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പീഡന പരാതി നൽകിയ യുവതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts