നമ്മ മെട്രോയിൽ പാതിരാത്രി ‘പാട്ടുക്കച്ചേരി’; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്

ബെംഗളൂരു: നമ്മ മെട്രോയ്ക്കുള്ളിൽ ബഹളമുണ്ടാക്കുകയും യാത്രക്കാർക്ക് ശല്യമാകുംവിധം പെരുമാറുകയും ചെയ്ത 11 യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. മാർച്ച് 15-ന് രാത്രി 11 മണിയോടെ ബി.ഐ.ഇ.സി (BIEC) ഭാഗത്തുനിന്ന് കെ.ജി.ഡബ്ല്യു.എ (KGWA) ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം.

ട്രെയിനിനുള്ളിൽ വെച്ച് ഒരു സംഘം യുവതികൾ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയ സ്റ്റേഷനിൽ ഇറങ്ങിയ സംഘം പ്ലാറ്റ്‌ഫോമിൽ വെച്ച് മറ്റ് യാത്രക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നത് തടയുകയും ചെയ്തു. പീനിയയ്ക്ക് പുറമെ ഗോരഗുണ്ടെപാളയ, സാന്റൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവെമ്പു റോഡ് എന്നീ സ്റ്റേഷനുകളിലും സംഘം അനാവശ്യമായി ബഹളമുണ്ടാക്കി.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഒടുവിൽ മെട്രോ സെക്യൂരിറ്റിയും ഹോയ്സാല പട്രോളിംഗ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ബി.എം.ആർ.സി.എൽ (BMRCL) സെക്യൂരിറ്റി ഓഫീസർ ഗജേന്ദ്ര നൽകിയ പരാതിയിൽ പീനിയ പോലീസ് എൻ.സി.ആർ (Non-Cognisable Report) രജിസ്റ്റർ ചെയ്തു. പിടിയിലായവർ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും കോടതി നിർദ്ദേശപ്രകാരം ഇവർ പിഴയൊടുക്കേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts