മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്തർ ശനിയാഴ്ച (മാർച്ച് 21) ആഘോഷിക്കും. വ്യാഴാഴ്ച (മാർച്ച് 19) വൈകുന്നേരം ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ ഒരിടത്തും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് മതനേതാക്കളും ഖാസിമാരും സ്ഥിരീകരിച്ചു.

ഇതോടെ വെള്ളിയാഴ്ച വ്രതാനുഷ്ഠാനത്തിന്റെ മുപ്പതാം ദിനമായിരിക്കും. മുപ്പത് നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരുക. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും ശനിയാഴ്ചത്തെ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;

ഒരു മാസക്കാലത്തെ ആത്മവിശുദ്ധീകരണത്തിന് ശേഷമുള്ള ഈദ് ആഘോഷങ്ങളെ വരവേൽക്കാൻ നഗരങ്ങളിലെ വിപണികളും സജീവമാണ്. മാസപ്പിറവി കാണാത്തതിനാൽ വെള്ളിയാഴ്ച കൂടി വ്രതം അനുഷ്ഠിച്ച ശേഷമാകും ശനിയാഴ്ച വിശ്വാസികൾ ആഹ്ലാദപൂർവ്വം ഈദ് ആഘോഷിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts