മഴ കനക്കുന്നു; തീരദേശ കർണ്ണാടകയിൽ യെല്ലോ അലേർട്ട്

ബെം​ഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ന​ഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെം​ഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡി​ഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാ​ഗങ്ങളും മം​ഗളുരു ന​ഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായി.

പശ്ചിമഘട്ട മേഖലയിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts