മഴ കനക്കുന്നു; തീരദേശ കർണ്ണാടകയിൽ യെല്ലോ അലേർട്ട്

ബെം​ഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ന​ഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെം​ഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡി​ഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാ​ഗങ്ങളും…

Read More
Click Here to Follow Us