ബെംഗളൂരു: മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്തർ ശനിയാഴ്ച (മാർച്ച് 21) ആഘോഷിക്കും. വ്യാഴാഴ്ച (മാർച്ച് 19) വൈകുന്നേരം ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ ഒരിടത്തും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് മതനേതാക്കളും ഖാസിമാരും സ്ഥിരീകരിച്ചു. ഇതോടെ വെള്ളിയാഴ്ച വ്രതാനുഷ്ഠാനത്തിന്റെ മുപ്പതാം ദിനമായിരിക്കും. മുപ്പത് നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരുക. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും ശനിയാഴ്ചത്തെ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒരു മാസക്കാലത്തെ ആത്മവിശുദ്ധീകരണത്തിന് ശേഷമുള്ള ഈദ് ആഘോഷങ്ങളെ വരവേൽക്കാൻ നഗരങ്ങളിലെ വിപണികളും…
Read MoreDay: 19 March 2026
നമ്മ മെട്രോയിൽ പാതിരാത്രി ‘പാട്ടുക്കച്ചേരി’; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
ബെംഗളൂരു: നമ്മ മെട്രോയ്ക്കുള്ളിൽ ബഹളമുണ്ടാക്കുകയും യാത്രക്കാർക്ക് ശല്യമാകുംവിധം പെരുമാറുകയും ചെയ്ത 11 യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. മാർച്ച് 15-ന് രാത്രി 11 മണിയോടെ ബി.ഐ.ഇ.സി (BIEC) ഭാഗത്തുനിന്ന് കെ.ജി.ഡബ്ല്യു.എ (KGWA) ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിനുള്ളിൽ വെച്ച് ഒരു സംഘം യുവതികൾ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയ സ്റ്റേഷനിൽ ഇറങ്ങിയ സംഘം പ്ലാറ്റ്‌ഫോമിൽ വെച്ച് മറ്റ് യാത്രക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നത് തടയുകയും ചെയ്തു. പീനിയയ്ക്ക് പുറമെ ഗോരഗുണ്ടെപാളയ,…
Read Moreഅറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
കൊച്ചി: അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാറെന്ന് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഒരുപാട് ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ ഉണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ‘ഒരുങ്ങണം എന്ന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. എന്റെ പേര് ഇല്ലെങ്കില്‍ തിരിച്ചടിയാണ് എന്ന് കരുതുന്നില്ല. എന്നെ ആരെങ്കിലും വെട്ടുന്നു എന്ന് തോന്നുന്നില്ല. തൃക്കാക്കര ആണ് ഞാന്‍ ചോദിച്ചിരുന്നത്. മറ്റൊരു…
Read Moreബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍
കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.
Read Moreമാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി പരപ്പനങ്ങാാടി ചെട്ടിപ്പടിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം…
Read Moreബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
ബെംഗളൂരു: ഐടി നഗരത്തിലെ തിരക്കേറിയ ജികെവികെ സർവീസ് റോഡിൽ മോട്ടോർ വാഹനയാത്രക്കാർ തമ്മിലുണ്ടായ തർക്കം വൻ സംഘട്ടനത്തിൽ കലാശിച്ചു. പോലീസും ഹോം ഗാർഡും നോക്കിനിൽക്കെയാണ് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന ഒരു വിദേശ വനിത ഇടപെട്ടാണ് അക്രമം തടഞ്ഞത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിലെ തർക്കത്തെത്തുടർന്ന് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ പരസ്യമായി മർദ്ദിക്കുകയായിരുന്നു. ട്രാഫിക് പോലീസും ഹോം ഗാർഡും സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ ശ്രമിച്ചില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അക്രമാസക്തനായ കാർ…
Read Moreവീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് ‘ബിഗ് ബോസ്’ ട്വിസ്റ്റ്
കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥി നടി വീണാ നായർക്കും വോട്ടില്ല. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർഥികൾ. തൃക്കാക്കരയില്‍ അഖില്‍ മാരാരെ…
Read More‘അറാത്തണ്ണന്റെ’ അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
കൊച്ചി: നടി നിത്യ മേനോൻ മുതൽ മഞ്ജു വാര്യർ വരെ നീളുന്ന തന്റെ ‘പ്രണയ പട്ടിക’യിലേക്ക് പുതിയൊരു പേരുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇയാൾ. അമൃത സുരേഷ് തന്റെ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ ഈ രംഗപ്രവേശം. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വിവാഹാലോചന തന്റെ വിദ്യാഭ്യാസ യോഗ്യതകളും കരിയറിലെ നേട്ടങ്ങളും എടുത്തുപറഞ്ഞുകൊണ്ടാണ് ഇത്തവണ സന്തോഷ് വർക്കിയുടെ നീക്കം. ഒരു എൻജിനീയറിങ് ബിരുദധാരിയും പി.എച്ച്.ഡി വിദ്യാർത്ഥിയുമായ താൻ…
Read Moreസുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: കെ സുധാകരന്‍ എംപി പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കെ സുധാകരന്റെ നിലപാടില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. കെ സുധാകരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ അണികള്‍ സന്തോഷത്തോടെ ഏറ്റെടുക്കും. അങ്ങനെയല്ലെങ്കില്‍ സുധാകരന്‍ തെരഞ്ഞെടുപ്പിനെ നയിക്കണം. പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന…
Read Moreജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
കൊച്ചി: പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിപ്രായം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ‘പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി’ എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍…
Read More